അബുദാബി: ഐപിഎല്ലില്‍ പരിക്കേറ്റ അമേരിക്കന്‍ പേസര്‍ അലി ഖാന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കിവീസ് ടി20 സ്‌പെഷ്യലിസ്റ്റ് ടിം സീഫര്‍ട്ടാണ് പകരക്കാരന്‍. ന്യൂസിലന്‍ഡിനായി മൂന്ന് ഏകദിനങ്ങളിലും 24 ടി20കളിലും കളിച്ച താരമാണ് സീഫര്‍ട്ട്. 

ഐപിഎല്‍ താരലേലത്തില്‍ ഒരു ടീം സ്വന്തമാക്കിയ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമാണ് 29കാരനായ അലി ഖാന്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ഇറങ്ങാനാവാതെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. നേരത്തെ ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പരിക്കേറ്റതോടെയാണ് അലി ടീമിലെത്തിയത്. എന്നാല്‍ അലിയുടെ പരിക്കും ടീമിന് തലവേദനയായി. കരിബീയന്‍ പ്രീമിയര്‍ ലീഗിനിടെയേറ്റ പരിക്കാണ് താരത്തിന് വിനയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി കളിച്ച ശേഷം നേരിട്ട് യുഎഇയില്‍ എത്തുകയായിരുന്നു താരം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് കപ്പുയര്‍ത്തിയപ്പോള്‍ അലി ഖാന്‍ എട്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 

കൊല്‍ക്കത്തയ്‌ക്ക് ശ്വാസം വീണു; സൂപ്പര്‍ താരത്തിന് ഐപിഎല്‍ സമിതിയുടെ അനുമതി

പരിക്ക് മാറിയ ശേഷം നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്ന് കൊല്‍ക്കത്ത മാനേജ്‌മെന്‍റ് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അലി വേഗം സുഖംപ്രാപിക്കും എന്ന പ്രതീക്ഷ ടീം പങ്കുവെച്ചു. കഴിഞ്ഞ സീസണിലും അലി ഖാനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതികള്‍ ഇട്ടിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സാധ്യമായില്ല. 

ചതിച്ചത് അവരാണ്, ചെന്നൈയുടെ തോല്‍വിക്ക് ജഡേജ മാത്രമല്ല ഉത്തരവാദി: കുമാര്‍ സംഗക്കാര

Powered by