അബുദാബി: ഐപിഎല്ലില്‍ തുടര്‍തോല്‍വികള്‍ക്കിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസ വാര്‍ത്ത. ടീമിലെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ ബൗളിംഗ് ആക്ഷന്‍ സംശയ പട്ടികയില്‍ നിന്ന് ഐപിഎല്‍ വിദഗ്ധ സമിതി ഒഴിവാക്കി. 

ഒക്‌ടോബര്‍ 10ന് കിംഗ്‌സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ മത്സരത്തിലാണ് സുനില്‍ നരെയ്‌ന്‍റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ മത്സരത്തിന്‍റെ സ്ലോ മോഷന്‍ വീഡിയോകള്‍ സഹിതം ഐപിഎല്‍ ബൗളിംഗ് ആക്ഷന്‍ പരിശോധന സമിതിക്ക് പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു ടീം. ഇത് പരിശോധിച്ച ശേഷമാണ് താരത്തെ മുന്നറിയിപ്പ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പഞ്ചാബിനെതിരെ നരെയ്‌ന്‍ എല്ലാ പന്തെറിഞ്ഞതും നിയമവിധേയമായാണ് എന്ന് സമിതി കണ്ടെത്തുകയായിരുന്നു. 

ചതിച്ചത് അവരാണ്, ചെന്നൈയുടെ തോല്‍വിക്ക് ജഡേജ മാത്രമല്ല ഉത്തരവാദി: കുമാര്‍ സംഗക്കാര

മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടതോടെ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് കൊല്‍ക്കത്ത മാറ്റിനിര്‍ത്തിയിരുന്നു. തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്ന കൊല്‍ക്കത്തയ്‌ക്ക് സീസണില്‍ ശക്തമായി തിരിച്ചെത്താന്‍ നരെയ്‌ന്‍റെ അനുമതി സഹായകമായേക്കും. ഐപിഎല്‍ പതിമൂന്നാം സീസണിലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. എട്ട് മത്സരങ്ങളില്‍ നാല് വീതം ജയവും തോല്‍വിയുമുള്ള മോര്‍ഗനും സംഘത്തിനും എട്ട് പോയിന്‍റാണുള്ളത്.

ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്കും പറഞ്ഞു; ധോണിയുടെ തീരുമാനം മണ്ടത്തരമായിരുന്നു

Powered by