ഐപിഎല്‍ 2021: 'ഈ മാറ്റത്തിന്റെ ഗുണം ടീം ഇന്ത്യക്കാണ്'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ

Published : Sep 28, 2021, 11:06 AM ISTUpdated : Sep 28, 2021, 12:59 PM IST
ഐപിഎല്‍ 2021: 'ഈ മാറ്റത്തിന്റെ ഗുണം ടീം ഇന്ത്യക്കാണ്'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ

Synopsis

ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 57 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ദില്ലി: തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഐപിഎല്ലില്‍ (IPL 2021) സ്വന്തമാക്കിയത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 57 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ മറ്റാരും സഞ്ജുവിന് വേണ്ടത്ര പിന്തുണ നല്‍കിയില്ല. ഹൈദരാബാദ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുകയും ചെയ്തു.

ഐപിഎല്‍ 2021: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി; ആദ്യ നാലിലുറപ്പിക്കാന്‍ കൊല്‍ക്കത്ത

എങ്കിലും സഞ്ജുവിന്റെ ശൈലിമാറ്റം പലര്‍ക്കും ഇഷ്ടമായി. അതിലൊരാള്‍ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് (Ajay Jadeja). സഞ്ജുവിന്റെ മാറ്റം ടീം ഇന്ത്യക്ക് തന്നെ ഗുണം ചെയ്യുമെന്നാണ് ജഡേജ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''പോസിറ്റീവായ വലിയ മാറ്റങ്ങളുണ്ട് സഞ്ജു സാംസണില്‍. സമയമെടുത്താണ് സഞ്ജു ഇപ്പോള്‍ തന്റെ ഇന്നിംഗ്‌സ് കളിക്കുന്നത്. അത് അത്യാവശ്യാണ്. സ്ഥിരതയോടെ കളിക്കുന്ന എല്ലാ ക്രിക്കറ്റര്‍മാരും കാണിക്കുന്ന മനോഭാവമാണിത്. വമ്പനടിക്കാരായ ആന്ദ്രേ റസ്സല്‍, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്ക് സ്ഥിരതയോടെ കളിക്കാനാവണമെന്നില്ല. എന്നാല്‍ സഞ്ജു സമയമെടുത്ത് കളിക്കാന്‍ തുടങ്ങി. 

ഐപിഎല്‍ 2021: പഞ്ചാബിനും മുംബൈക്കും ഇന്ന് നിര്‍ണായകം; മത്സരം അബുദാബിയില്‍

അതൊരു ശരിയായ വഴിയാണ്. മുന്നോട്ടുള്ള കാലങ്ങളില്‍ അത് സഞ്ജുവിന് ഗുണം ചെയ്യും. സ്ഥിരം റണ്‍സ് കണ്ടെത്തി കഴിയുമ്പോള്‍ അതൊരു ശീലമാവും. അവന്‍ സമയമെടുത്ത് കളിക്കട്ടെ. പരാക്രമം കാണിക്കാതെ ഉറച്ചുനിന്ന് കളിക്കട്ടെ. സഞ്ജു നല്‍കുന്നത് ഒരു നല്ല സൂചനയാണ്. ടീം ഇന്ത്യക്കം ഗുണം ചെയ്യും.'' മുന്‍ ഇന്ത്യന്‍ താരം ക്രിക്ക് ബസ്സിനോട് പറഞ്ഞു.
    
സഞ്ജു പൊളിയല്ലേ...ധവാനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് തലയില്‍

എവിന്‍ ലൂയിസ് പുറത്തായപ്പോള്‍ രണ്ടാം ഓവറിലാണ് സഞ്ജു ക്രീസിലെത്തിയത്. പുറത്താവുന്നതാവട്ടെ 19-ാം ഓവറിലും. മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം രാജസ്ഥാനെ അഞ്ചിന് 164 എന്ന സ്‌കോറിലെത്തിച്ചു. 
    
ഹൃദയാഘാതെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്‍സമാമിന്റെ നില തൃപ്തികരം

നേരത്തെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിലും സഞ്ജു മാത്രമായിരുന്നു തിളങ്ങിയത്. 53 പന്തില്‍ 70 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. 19 റണ്‍സ് നേടിയ മഹിപാല്‍ ലോംറോര്‍ മാത്രമായിരുന്നു രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍