10 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 54.12 ശരാശരിയിലും 141.96 സ്‌ട്രൈക്ക്‌റേറ്റിലും 433 റണ്‍സെടുത്തു

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരായ തീപ്പൊരി അര്‍ധ സെഞ്ചുറിയോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) മലയാളി നായകന്‍ സഞ്ജു സാംസണ്(Sanju Samson) ഓറഞ്ച് ക്യാപ്പ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനെ സഞ്ജു പിന്നിലാക്കി. ഹൈദരാബാദിനെതിരെ തന്‍റെ ക്ലാസ് തെളിയിച്ച സഞ്ജു 57 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സെടുത്തു. 

Scroll to load tweet…

സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍. 10 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 54.12 ശരാശരിയിലും 141.96 സ്‌ട്രൈക്ക്‌റേറ്റിലും 433 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാമതുള്ള ശിഖര്‍ ധവാന് ഇത്ര തന്നെ മത്സരങ്ങളില്‍ 430 ഉം മൂന്നാമന്‍ പഞ്ചാബ് കിംഗ്‌സ് നായകന്‍ കെ എല്‍ രാഹുലിന് 9 മത്സരങ്ങളില്‍ 401 റണ്‍സുമാണ് സമ്പാദ്യം. 

സ‌ഞ്ജുവിന്‍റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. സാവധാനം തുടങ്ങി 41 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ശേഷം ഉഗ്രരൂപം കാട്ടുകയായിരുന്നു സഞ്ജു. രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ സിദ്ധാര്‍ഥ് കൗളിന്‍റെ പന്തില്‍ ഹോള്‍ഡര്‍ പിടിച്ചാണ് സഞ്ജു പുറത്തായത്. 

ക്ലാസ്, മാസ് സഞ്ജു, തീപ്പൊരി വെടിക്കെട്ട്; ഹൈദരാബാദിനെതിരെ രാജസ്ഥാന് സുരക്ഷിത സ്‌കോര്‍