ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസർ ഹർഷൽ പട്ടേലാണ് മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമായത്. നാല് ഓവറിൽ 27 റൺസ് വഴങ്ങിയ താരം ഹർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, മാർകോ ജാൻസെൺ എന്നിവരുടെ വിക്കറ്റ് വീഴ്‌ത്തി. 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടം ഇതോടെ ഹർഷൽ സ്വന്തമാക്കി. ഈ ബൗളിംഗ് പ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും ഹർഷലിനെ തേടിയെത്തി. 

ധോണിയും പന്തും നേര്‍ക്കുനേര്‍; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം

ഐപിഎല്‍ കരിയറില്‍ പ്ലെയിംഗ് ഇലവനില്‍ സ്ഥിര സാന്നിധ്യമാകാന്‍ കഴിയാത്ത താരമാണ് ഹർഷൽ പട്ടേൽ. 2016 മുതല്‍ ഇതുവരെ 18 മത്സരങ്ങള്‍ മാത്രം കളിക്കാനേ അവസരം ലഭിച്ചുള്ളൂ. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ മൂന്ന് സീസണ്‍ കളിച്ച ശേഷം തിരികെ ആര്‍സിബിയില്‍ എത്തിയപ്പോള്‍ മിന്നും പ്രകടനം  താരം പുറത്തെടുക്കുകയായിരുന്നു. ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ മധ്യനിരയാണ് ഇതോടെ തകര്‍ന്നുതരിപ്പണമായത്. 

ഡെത്ത് ഓവറില്‍ കാലിടറുന്ന പതിവുള്ള ബാംഗ്ലൂര്‍ പതിവിന് വിവരീതമായി മുംബൈയെ വരിഞ്ഞുമുറുക്കിയപ്പോള്‍ ശ്രദ്ധേയം ഹർഷൽ എറിഞ്ഞ അവസാന ഓവറായിരുന്നു. കിറുകൃത്യമായ സ്ലോ ബോളുകളും യോര്‍ക്കറുകളും മുംബൈയുടെ കൂറ്റനടിക്കാര്‍ക്ക് കെണിയൊരുക്കി. 

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഹെയ്‌സൽവുഡിന് പകരക്കാരനെത്തി

മുംബൈ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്താനായി. പോരാത്തതിന് ഒരു റണ്ണൌട്ടും ഈ ഓവറിലുണ്ടായിരുന്നു. ആദ്യ പന്തില്‍ ക്രുനാല്‍, ക്രിസ്റ്റ്യനും രണ്ടാം പന്തില്‍ പൊള്ളാര്‍ഡ്, സുന്ദറിനും ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം പന്ത് ജാൻസെണെതിരെ യോര്‍ക്കറായിരുന്നെങ്കിലും ഹാട്രിക് നിര്‍ഭാഗ്യം കൊണ്ട് മാത്രം ലഭിച്ചില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ജാൻസെണെ ബൗള്‍ഡാക്കി പകരംവീട്ടി. അഞ്ചാം പന്തില്‍ ബുമ്ര റണ്ണൊന്നും നേടിയില്ല. അവസാന പന്തില്‍ രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ രാഹുല്‍ ചഹാര്‍ റണ്ണൗട്ടായി. 

ഐപിഎല്‍: അവസാന പന്തിലെ ആവേശത്തിനൊടുവില്‍ ആര്‍സിബി; മുംബൈയുടെ തുടക്കം തോല്‍വിയോടെ