ഐപിഎല്‍ 2021: 'ഉന്നതങ്ങളിലാണ് ധോണി, ക്യാപ്റ്റന്‍സിയെ വെല്ലാന്‍ മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

By Web TeamFirst Published Oct 3, 2021, 3:42 PM IST
Highlights

ഇപ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രി (Ravi Shastri). നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയാണെന്നാണ് ശാസ്ത്രി പറയുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ എം എസ് ധോണിയുടെ (MS Dhoni) പേര് അതില്‍ ഒന്നാമതുണ്ടാവും. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ധോണി സ്വന്തമാക്കിയ അത്രയും കിരീടങ്ങളൊന്നും മറ്റൊരു ക്യാപ്റ്റന് കീഴിലും ഇന്ത്യ നേടിയിട്ടില്ല. ഐപിഎല്ലില്‍ (IPL) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും (Chennai Super Kings) ഉയരങ്ങളിലേക്ക് നയിക്കാന്‍ ധോണിക്കായി.

ഐപിഎല്‍ 2021: 'മോശം, മോശം.. അവന്‍ പഴയ റെയ്‌നയല്ല'; പകരക്കാരനെ നിര്‍ദേശിച്ച് ഷോണ്‍ പൊള്ളോക്ക്

ഇപ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രി (Ravi Shastri). നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയാണെന്നാണ് ശാസ്ത്രി പറയുന്നത്. ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണി. ഐസിസി (ICC) ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന്റെ റെക്കോഡുകള്‍ നോക്കൂ. അദ്ദേഹം നേടാത്തതായി എന്തുണ്ട്.? 

ഐപിഎല്‍ 2021: 'അടി കണ്ടപ്പോള്‍ 250 പോലും വിദൂരത്തല്ലെന്ന് തോന്നി'; രാജസ്ഥാനെതിരായ മത്സരശേഷം ധോണി

രണ്ട് ലോകകപ്പുകള്‍, ഐസിസി ചാംപ്യന്‍സ് ട്രോഫി, ഐപിഎല്‍, ചാംപ്യന്‍സ് ലീഗ്. അദ്ദേഹത്തിന് അടുത്ത് പോലും മറ്റൊരു താരമെത്തില്ല. മഹത്തരമാണ് നേട്ടങ്ങള്‍. ആലങ്കാരികമായി കിംഗ് കോംഗ് എന്ന് തന്നെ ധോണിയെ വിളിക്കാം.

ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

നിങ്ങള്‍ ധോണി നയിക്കുന്ന ഒരു എടുത്ത് നോക്കൂ. ആത്മവിശ്വാസവും ശാന്തതയും അവിടെയുണ്ടാവും. എതിര്‍ ടീം ചിലപ്പോള്‍ ഒരുപാട് റണ്‍സ് നേടികൊണ്ടിരിക്കുകയായിരിക്കാം. എന്നിരുന്നാലും ധോണിയുടെ ടീമിന് ആത്മവിശ്വാസമുണ്ടാവും. എല്ലാകാര്യങ്ങളും നിയന്ത്രണത്തിലായിരിക്കും. അതൊരുറപ്പാണ്.'' ശാസ്ത്രി പറഞ്ഞു. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ. 12 മത്സങ്ങളില്‍ 18 പോയിന്റാണ് ചെന്നൈക്കുള്ളത്.

click me!