5000 ഐപില്‍ റണ്‍സ് നേടിയ ചുരുക്കം താരങ്ങളില്‍ ഒരാളാണ് റെയ്‌ന. ഒരുകാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) നട്ടെല്ല് റെയ്‌നയായിരുന്നു.

ദുബായ്: എല്ലാ കാലത്തും ഐപിഎല്ലില്‍ (IPL) കഴിവ് തെളിയിച്ച താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സുരേഷ് റെയ്‌ന (Suresh Raina). നിരവധി റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്. 5000 ഐപില്‍ റണ്‍സ് നേടിയ ചുരുക്കം താരങ്ങളില്‍ ഒരാളാണ് റെയ്‌ന. ഒരുകാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) നട്ടെല്ല് റെയ്‌നയായിരുന്നു.

ഐപിഎല്‍ 2021: 'അടി കണ്ടപ്പോള്‍ 250 പോലും വിദൂരത്തല്ലെന്ന് തോന്നി'; രാജസ്ഥാനെതിരായ മത്സരശേഷം ധോണി

എന്നാല്‍ ഈ ഐപിഎല്‍ സീസണില്‍ (IPL 2021) മോശം ഫോമിലാണ് റെയ്‌ന. കഴിഞ്ഞ സീസണ്‍ വ്യക്തിപകരമായ കാരണങ്ങളാല്‍ വിട്ടുനിന്ന റെയ്‌ന ഇത്തവണ തിരിച്ചെത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈയ്ക്കായി അര്‍ധ സെഞ്ചുറി നേടിയതൊഴിച്ചാല്‍ കാര്യമായൊന്നും റെയ്‌നയ്ക്ക് സാധിച്ചിട്ടില്ല. ശേഷം, കഴിഞ്ഞ ഏപ്രിലില്‍ ആര്‍സിബിക്കെതിരെ (RCB) നേടിയ 24 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

ഇപ്പോള്‍ റെയ്‌നയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്. പഴയ റെയ്‌നയെ കാണാന്‍ കഴിയില്ലെന്നാണ് പൊള്ളോക്ക് പറയുന്നത്. ''റെയ്‌നയ്ക്ക് ചെറിയ പരിക്കെന്തോ ഉള്ളത് പോലെ തോന്നുന്നു. ആ പഴയ റെയ്‌നയെ കാണാന്‍ കഴിയുന്നില്ല. പഴയ വേഗമില്ല ഇപ്പോള്‍. മികച്ച ഫീല്‍ഡറായിരുന്നു അവന്‍. അതോടൊപ്പം പന്തെറിയുമ്പോഴും തന്റേതായ സംഭാവന നല്‍കിയിരുന്നു. ബൗളര്‍മാരെ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് അടിച്ചകറ്റുന്നതില്‍ പ്രത്യേക കഴിവായിരുന്നു അവന്. ഇപ്പോള്‍ അതൊന്നും കാണാന്‍ പറ്റുന്നില്ല. ഇന്നലെ മൂന്നാം നമ്പര്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.'' പൊള്ളോക്ക് പറഞ്ഞു.

ഐപിഎല്‍ 2021: പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്ത; ഒന്നും നഷ്ടപ്പെടാനില്ലാതെ ഹൈദരാബാദ്

അദ്ദേഹം തുടര്‍ന്നു... ''ചെന്നൈ വലിയ മാറ്റങ്ങള്‍ നടത്താന്‍ ആഗ്രഹിക്കാത്ത ടീമാണ്. എങ്കിലും റോബിന്‍ ഉത്തപ്പയ്ക്ക് ഒരവസരം നല്‍കുന്നതില്‍ തെറ്റില്ല. റെയ്‌നയ്ക്ക് പകരം ഉത്തപ്പ കളിക്കട്ടെ.'' പൊള്ളോക്ക് പറഞ്ഞുനിര്‍ത്തി.

ഐപിഎല്‍ രണ്ടാംപാതിയില്‍ 4, 17*, 11, 2, 3 എന്നിങ്ങനെയായിരുന്നു റെയ്‌നയുടെ സ്‌കോറുകള്‍. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങളെ ചെന്നൈ ഒഴിവാക്കിയേക്കും.