രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 50), ശിവം ദുബെ (42 പന്തില്‍ പുരത്താവാതെ 64) എന്നിവരാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 

അബുദാബി: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) മികച്ച സ്‌കോര്‍ ഉയര്‍ത്തിയിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) ജയിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ (CSK) റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad) പുറത്താവാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 50), ശിവം ദുബെ (42 പന്തില്‍ പുരത്താവാതെ 64) എന്നിവരാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ മത്സരം രാജസ്ഥാന്റെ വരുതിയിലായിരുന്നു. എവിന്‍ ലൂയിസ് (12 പന്തില്‍ 27) സഖ്യം ആദ്യ വിക്കറ്റില്‍ 5.2 ഓവറില്‍ 77 റണ്‍സാണ് നേടിയത്. പിന്നാലെ രാജസ്ഥാന്‍ അനായാസം വിജയം എളുപ്പമാക്കി. രാജസ്ഥാനോടേറ്റ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni). ഓപ്പണര്‍മാരുടെ ബാറ്റിംഗ് കണ്ടപ്പോള്‍ 250 പോലും അടിച്ചെടുക്കുമെന്ന് തോന്നിച്ചുവെന്ന് ധോണി ചിരിയോടെ പറഞ്ഞു. '''ടോസ് നഷ്ടമായത് വലിയ തിരിച്ചടിയായി. എന്നാല്‍ മുന്നോട്ടുവച്ച 190 റണ്‍സ് വിജയലക്ഷ്യം മികച്ച സ്‌കോറായിരുന്നു. എന്നാല്‍ വൈകുന്നേരം ഈര്‍പ്പമുണ്ടായതോടെ പിച്ച് ഫ്‌ളാറ്റായി. അവര്‍ക്ക് നന്നായി ബാറ്റ് ചെയ്താല്‍ മാത്രം മതിയായിരുന്നു. 

ഐപിഎല്‍ 2021: പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്ത; ഒന്നും നഷ്ടപ്പെടാനില്ലാതെ ഹൈദരാബാദ്

അവരത് നന്നായി കൈകാര്യം ചെയ്തു. ആദ്യ ആറ് ഓവറില്‍ തന്നെ അവര്‍ മത്സരം കൈക്കലാക്കി. രാജസ്ഥാന്റെ റ്വിസ്റ്റ് സ്പിന്നര്‍മാര്‍ താളം കണ്ടെത്തിയെങ്കിലും റിതുരാജ് മനോഹരമായി അവരെ കൈകാര്യം ചെയ്തു. അവന്‍ നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ രാജസ്ഥാന്‍ താരങ്ങള്‍ സാഹചര്യം പെടന്ന് മനസിലാക്കി. മധ്യനിരയില്‍ അമിത സമ്മര്‍ദ്ദം നല്‍കാതെ ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ ക്രിക്കറ്റ് പുറത്തെടുത്തു. പുതിയ പന്തില്‍ ദീപക് ചാഹറിന് ഒരുപാട് ചെയ്യാനുണ്ടായിരുന്നു. ദീപകിനെ ഇന്നലെ ടീമില്‍ ഉള്‍പ്പെടുത്താതെ ഇറങ്ങിയത് കനത്ത നഷ്ടമുണ്ടാക്കി. ഈ പ്രകടനം മറക്കാം. പാഠമുള്‍ക്കൊണ്ട് തിരിച്ചുവരും.'' ധോണി വ്യക്തമാക്കി.

ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിന് നിര്‍ണായകം; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി

ജയത്തോടെ രാജസ്ഥാന് 12 മത്സരങ്ങളില്‍ 10 പോയിന്റായി. വരുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും പ്ലേഓഫ് ഉറപ്പിക്കാം. ചെന്നൈ നേരത്തെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. ചെന്നൈ 12 മത്സരങ്ങളില്‍ 18 പോയിന്റുമായി ഒന്നാമതാണ്.