രാജസ്ഥാനെതിരെ (RR) 60 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ഗെയ്കവാദ് നേടിയത്. ഇതില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെട്ടിരുന്നു.

അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (Chennai Super Kings) വിജയാഹ്ലാദത്തിനിടയിലും റിതുരാജ് ഗെയ്കവാദിന്റെ (Ruturaj Gaikwad) ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson). രാജസ്ഥാനെതിരെ (RR) 60 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ഗെയ്കവാദ് നേടിയത്. ഇതില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെട്ടിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ് അവസാന ഓവറിലെ അവസാന പന്ത് സിക്‌സടിച്ചാണ് ഗെയ്കവാദ് സെഞ്ചുറി ആഘോഷിച്ചത്. 

ഐപിഎല്‍ 2021: പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്ത; ഒന്നും നഷ്ടപ്പെടാനില്ലാതെ ഹൈദരാബാദ്

ഇതിനെ കുറിച്ച് മത്സരശേഷം സഞ്ജു പരാമര്‍ശിക്കുകയും ചെയ്തു. സഞ്ജുവിന്റെ വാക്കുകള്‍... ''അവിശ്വസനീയമായ ബാറ്റിംഗായിരുന്നു ഗെയ്കവാദിന്റേത്. ഇത്തരത്തില്‍ ഒരു ബാറ്റ്‌സ്മാനെ എതിരാളികള്‍ ഭയക്കും. ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് ഗെയ്കവാദ് കളിച്ചത്. അതും ഒന്നാന്തരം ക്രിക്കറ്റ് ഷോട്ടുകള്‍. ഇത്തരം താരങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു. അവന്‍ സെഞ്ചുറി നേടിയതില്‍ ഒരുപാട് സന്തോഷം. ബഹുമാനം തോന്നുന്നു.'' സഞ്ജു പറഞ്ഞു.

ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിന് നിര്‍ണായകം; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി

രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സഞ്ജു വാചാലനായി. ''എന്റെ ടീമിലെ താരങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. അവസാന 3-4 ഓവറുകളില്‍ പിച്ച് നന്നായി ബാറ്റ്‌സ്മാന്മാരെ പിന്തുണയ്ക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് ടോസ് നേടിയിട്ട് ബൗളിംഗ് തിരഞ്ഞെടുത്തത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ തന്നെ മത്സരം അനുകൂലമാക്കാന്‍ അവര്‍ക്ക് സാധിച്ചു. 

നായക മികവില്‍ 'തല'; ഐപിഎല്ലില്‍ ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി ധോണി

യശസ്വി ജയ്‌സ്വാളിന്റെ ഫോമില്‍ സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുടനീളം അവന്‍ നന്നായി കളിച്ചു. കഴിഞ്ഞ 2-3 മത്സരങ്ങളില്‍ ഞങ്ങള്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തുന്ന കാര്യം ചിന്തിച്ചിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ദിവസമായിരുന്നു. അവന്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലം. ദുബെയുടെ പ്രകടനത്തില്‍ ഏറെ സന്തോഷം.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

ജയത്തോടെ രാജസ്ഥാന് 12 മത്സരങ്ങളില്‍ 10 പോയിന്റായി. വരുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും പ്ലേഓഫ് ഉറപ്പിക്കാം.