ബാറ്റും ബോളുമായി വിജയശില്‍പിയാവാന്‍ പോന്നവന്‍; കൊല്‍ക്കത്ത താരത്തെ വാഴ്‌ത്തി ഗാവസ്‌കര്‍

By Web TeamFirst Published Oct 11, 2021, 5:10 PM IST
Highlights

ഐപിഎല്‍ പതിനാലാം സീസണിലെ എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore)- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) എലിമിനേറ്റര്‍ ദിനമാണിന്ന്. മത്സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന്‍റെ പ്രകടനം കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാകും എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. എന്നാല്‍ മത്സരത്തിന് ഇറങ്ങും മുമ്പ് കൊല്‍ക്കത്ത ആരാധകരുടെ വലിയ ആശങ്ക പരിക്കിന്‍റെ പിടിയിലുള്ള റസല്‍ കളിക്കുമോ എന്നാണ്. 

'ആന്ദ്രേ റസല്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ റസല്‍ ഫിറ്റാണെങ്കില്‍ അത് കൊല്‍ക്കത്ത മധ്യനിരയ്‌ക്ക് വലിയ കരുത്താകും. ബാറ്റും ബോളും കൊണ്ട് മത്സരം മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് റസല്‍. അതിനാല്‍ താരം പൂര്‍ണ ആരോഗ്യവാനായിരിക്കട്ടെ എന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ' എന്ന് ഗാവസ്‌കര്‍ ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തില്‍ എഴുതി. 

ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനരികെ; ഹര്‍ഷാരവം മുഴക്കാന്‍ ഹര്‍ഷാല്‍, ഇന്ന് അത്ഭുതമാകുമോ?

'കൊല്‍ക്കത്തയ്‌ക്കായി പേസ് കൊണ്ട് ലോക്കി ഫെര്‍ഗൂസണ്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോക്കിയും സ്‌പിന്‍ അത്ഭുതങ്ങളായ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും മികവ് കാട്ടിയാല്‍ കൊല്‍ക്കത്ത എതിരാളികളെ വിറപ്പിക്കും. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഇന്നിംഗ്‌സിലും കെ എസ് ഭരതിന്‍റെ അവസാന പന്ത് സിക്‌സറിന്‍റേയും ജയത്തില്‍ ആവേശഭരിതരായാണ് ആര്‍സിബി കളത്തിലെത്തുക' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

മത്സരം ആര്‍സിബി ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ മാക്‌സ്‌വെല്‍ 33 പന്തില്‍ 51 ഉം ഭരത് 52 പന്തില്‍ 78 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. 

കോലിക്ക് ശേഷം ആര്‍സിബിയെ നന്നായി നയിക്കാന്‍ അവനാകും; പുതു നായകനെ പ്രവചിച്ച് നെഹ്‌റ

ഐപിഎല്‍ പതിനാലാം സീസണിലെ എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. ജയിക്കുന്നവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ  രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും. സീസണിനൊടുവില്‍ ക്യാപ്റ്റന്‍സി ഒഴിയും എന്നതിനാല്‍ വിരാട് കോലിക്ക് ഏറെ നിര്‍ണായകമാണ് മത്സരം.  

മുന്നില്‍ നിന്ന് നയിക്കുന്ന ഫിനിഷര്‍; ധോണിയെ പ്രശംസ കൊണ്ടുമൂടി പ്രീതി സിന്‍റ

 

click me!