
ബംഗളൂരു: ഐപിഎല്‍ (IPL 2021) വാതുവയപ്പ് കേസില്‍ മൂന്ന് മലയാളികള്‍ അടക്കം 27 പേര്‍ കര്‍ണാടകയില്‍ (Karnataka) അറസ്റ്റില്‍. ഓണ്‍ലൈനിലൂടെയാണ് വാതുവയ്പ്പ് നടത്തിയതെന്ന് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടുതല്‍ മലയാളികളുടെ പങ്ക് പരിശോധിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings)- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഫൈനലിനിടെ ലക്ഷങ്ങളുടെ വാതുവയ്പ്പ് നടന്നെന്നാണ് ബംഗളൂരു പൊലീസിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈനിലൂടെ ആളുകളെ സംഘടിപ്പിച്ചായിരുന്നു വാതുവയ്പ്പ്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വാതുവയ്പ്പില്‍ പങ്കെടുത്തു. തൂശൂര്‍ സ്വദേശികളായ കിരണ്‍, ഗോകുല്‍ ബംഗളൂരു മലയാളി സജീവ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ചെന്നൈ സ്വദേശികളും പിടിയിലായി. ഗോവ മഹാരാഷ്ട്ര കര്‍ണാടക സ്വദേശികളാണ് മറ്റുള്ളവര്‍.
ബംഗ്ലൂളുരുവിലെ ഒരു ഹോട്ടലില്‍ നിന്ന് വാതുവയ്പ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പ് മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തു. 78 ലക്ഷം രൂപയും കണ്ടെടുത്തു. പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് ബെറ്റിങ്ങ് നടന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഐടി ജീവനക്കാരുടെ പങ്കും പരിശോധിക്കുകയാണ്. അമ്പതിലധികം പേര്‍ വാതുവയ്പ്പിന്റെ ഭാഗമായെന്നാണ് പൊലീസ് നിഗമനം. ബംഗളൂരുവിന് പുറമേ ഗോവ ചെന്നൈ ഹൈദരാബാദ് എന്നിവടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ടി20 ലോകകപ്പ്: 'ഹാര്‍ദിക് പാണ്ഡ്യ പന്തെറിയണമെന്നില്ല'; താരത്തിന് പിന്തുണയുമായി ഇതിഹാസതാരം
സംഭവത്തില്‍ 20 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ബെറ്റിംഗിലൂടെ ലക്ഷങ്ങളുടെ ബിസിനസാണ് ഇവര്‍ നടത്തിയത്. രണ്ടാഴ്ച മുമ്പ് സമാനസാഹചര്യത്തില്‍ രണ്ടുപേരെ ഡല്‍ഹിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് കേസുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!