ഫിലിപ് സാള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കാക്കി; ഐപിഎല്‍ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍

Published : Apr 24, 2023, 08:36 PM ISTUpdated : Apr 24, 2023, 08:40 PM IST
ഫിലിപ് സാള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കാക്കി; ഐപിഎല്‍ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍

Synopsis

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫിലിപ്‌ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കായി വിക്കറ്റിന് പിന്നില്‍ ഹെന്‍‍റിച്ച് ക്ലാസന്‍റെ കൈകളിലെത്തുകയായിരുന്നു

ഹൈദരാബാദ്: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പൂജ്യത്തില്‍ മടക്കിയ രണ്ടാമത്തെ ബൗളറെന്ന നേട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഭുവനേശ്വര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ പുറത്താക്കിയാണ് ഭുവി നേട്ടത്തിലെത്തിയത്. ലീഗില്‍ ഭുവനേശ്വര്‍ പൂജ്യത്തില്‍ പുറത്താക്കുന്ന 25-ാം ബാറ്ററാണ് സാള്‍ട്ട്. 24 ഡക്ക് വിക്കറ്റുകള്‍ സ്വന്തമാക്കിയ സിഎസ്‌കെ ഇതിഹാസം ഡ്വെയ്‌ന്‍ ബ്രാവോയെ ഭുവി പിന്നിലാക്കി. 36 തവണ പൂജ്യത്തില്‍ ഐപിഎല്ലില്‍ താരങ്ങളെ മടക്കിയിട്ടുള്ള ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയാണ് ഭുവിക്ക് മുന്നിലുള്ളത്. പേസര്‍മാരായ ഉമേഷ് യാദവും ട്രെന്‍ഡ് ബോള്‍ട്ടും 22 താരങ്ങളെ വീതം പൂജ്യത്തില്‍ പറഞ്ഞയച്ചിട്ടുണ്ട്. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സില്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫിലിപ്‌ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കായി വിക്കറ്റിന് പിന്നില്‍ ഹെന്‍‍റിച്ച് ക്ലാസന്‍റെ കൈകളിലെത്തുകയായിരുന്നു. ഭുവിയുടെ ഔട്ട്‌സ്വിങ്ങറില്‍ ബാറ്റ് പിഴച്ച് ക്ലാസന്‍റെ കൈകളില്‍ എത്തുകയായിരുന്നു ഫിലിപ്‌ സാള്‍ട്ട്. 

പ്ലേയിംഗ് ഇലവനുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഹാരി ബ്രൂക്ക്, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍) മാര്‍ക്കോ യാന്‍സന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മായങ്ക് മര്‍ക്കാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്. 

സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: നിതീഷ് റെഡി, വിവ്രാന്ത് ശര്‍മ്മ, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് ദാഗര്‍, രാഹുല്‍ ത്രിപാഠി. 

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, സര്‍ഫറാസ് ഖാന്‍, അക്‌സര്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, റിപാല്‍ പട്ടേല്‍, ആന്‍‌റിച് നോര്‍ക്യ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ. 

സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: മുകേഷ് കുമാര്‍, ലളിത് യാദവ്, പ്രവീണ്‍ ദുബെ, ചേതന്‍ സക്കരിയ, യാഷ് ദുള്‍.

Read more: അക്‌സര്‍ പട്ടേല്‍ ലോകോത്തര ഹിറ്റ‍ര്‍; സണ്‍റൈസേഴ്‌സിന് മുന്നറിയിപ്പുമായി ഷെയ്‌ന്‍ വാട്‌സണ്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍