ധോണി നയിക്കും! ഗുജറാത്തിന്‍റെ അഞ്ച് താരങ്ങള്‍; കോലിയും രോഹിത്തുമില്ലാതെ ഓസീസ് ഇതിഹാസത്തിന്‍റെ ഐപിഎല്‍ ടീം

By Web TeamFirst Published Jun 1, 2023, 9:43 AM IST
Highlights

ഈ സീസണില്‍ തകര്‍ത്തടിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റുതുരാജ് ഗെയ്ക്‌വാദുമാണ് ഓപ്പണര്‍മാര്‍. മൂന്നാമനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസി.

അഹമ്മദാബാദ്: ഐപിഎല്‍ സീസണിലെ ഓള്‍ സ്റ്റാര്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍താരവും കമന്റേറ്ററുമായ മാത്യു ഹെയ്ഡന്‍. റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഹെയ്ഡന്റെ ടീമില്‍ ഇടംപിടിക്കാനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ചാംപ്യന്മാരാക്കിയ എം എസ് ധോണിയാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യഷസ്വീ ജെയ്‌സ്വാളും ടീമിലില്ല. 

ഈ സീസണില്‍ തകര്‍ത്തടിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റുതുരാജ് ഗെയ്ക്‌വാദുമാണ് ഓപ്പണര്‍മാര്‍. മൂന്നാമനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസി. നാലാം സ്ഥാനത്തില്‍ സംശയങ്ങളൊന്നുമില്ല.  മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് ഉറപ്പിച്ചു. തൊട്ടുപിന്നാലെ മുംബൈയുടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും. ഫൈനലില്‍ ഗുജറാത്തിനെതിരെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍റൗണ്ടല്‍. 

എം എസ് ധോണിയാണ് വിക്കറ്റ് കീപ്പറും നായകനുമാവും. ഗുജറാത്ത് സ്പിന്നിര്‍ റാഷിദ് ഖാനും ടീമിലെത്തി. ബാറ്റിംഗ് മികവും അദ്ദേഹത്തിന് ഗുണം ചെയ്തു. ഗുജറാത്തിന്റെ മറ്റൊരു അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിനും ടീമില്‍ സ്ഥാനം പിടിക്കാനായി. രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും ടീമിലെത്തി. ഇരുവരും ഗുജറാത്തിന്റെ താരങ്ങളാണ്. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ടീമിലിടം കണ്ടെത്താനായില്ല. 

അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റൈന്‍ ദുരന്തം! നൈജീരിയക്ക് മുന്നില്‍ നാണംകെട്ടു; കാനറികള്‍ ക്വാര്‍ട്ടറിലേക്ക്

അഞ്ച് ഗുജറാത്ത് താരങ്ങള്‍ ടീമിലെത്തി. ചെന്നൈയുടെ മൂന്ന് താരങ്ങളും ഹെയ്ഡന്റെ ടീമിലുണ്ട്. മുംബൈയുടെ രണ്ടും ബാംഗ്ലൂരിന്റെ ഒരു താരവും ടീമിലിടം കണ്ടെത്തി. 

മാത്യൂ ഹെയ്ഡന്റെ ടീം: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!