ഐപിഎല്‍ 2021: കോലിക്ക് പകരം മുന്‍ ആര്‍സിബി താരത്തെ ക്യാപ്റ്റനാക്കൂ; പേര് നിര്‍ദേശിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

By Web TeamFirst Published Sep 26, 2021, 2:25 PM IST
Highlights

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നിന് (Dale Steyn) വ്യത്യസ്ത അഭിപ്രായമാണുള്ളത്. സ്റ്റെയ്ന്‍ പറയുന്നത് മുന്‍ ആര്‍സിബി താരത്തെ ടീമില്‍ തിരിച്ചെത്തിക്കണമെന്നാണ്. 
 

 

ജൊഹന്നാസ്ബര്‍ഗ്: വിരാട് കോലി (Virat Kohli) ഒഴിച്ചിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Bangalore) നായകസ്ഥാനത്തേക്ക് നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിലൊരാള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന്റേതാണ് (AB De Villiers). ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (Glenn Maxwell) വിട്ടുകൊടുക്കരുതെന്നും അദ്ദേഹത്തെ ക്യാപ്റ്റനാക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നിന് (Dale Steyn) വ്യത്യസ്ത അഭിപ്രായമാണുള്ളത്. സ്റ്റെയ്ന്‍ പറയുന്നത് മുന്‍ ആര്‍സിബി താരത്തെ ടീമില്‍ തിരിച്ചെത്തിക്കണമെന്നാണ്. 

അടുത്ത സീസണിന് മുമ്പ്് മെഗാ താലലേലത്തില്‍ കെ എല്‍ രാഹുലിനെ (KL Rahul) ടീമിലെത്തിക്കണമെന്നാണ് സ്റ്റെയ്‌നിന്റെ അഭിപ്രായം. അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്നും സ്റ്റെയ്ന്‍ പറയുന്നു. ഡിവില്ലിയേഴ്‌സിനെ ക്യാപ്റ്റനാക്കുന്നതിലുള്ള വിയോജിപ്പ് പ്രകടമാക്കിയാണ് സ്റ്റെയ്ന്‍ നിലപാട് വ്യക്തമാക്കിയത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു സ്റ്റെയ്ന്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''ഡിവില്ലിയേഴ്‌സിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് ശരിയായ തീരുമാനമല്ല. അദ്ദേഹം മഹാനായ ക്രിക്കറ്ററാണ്. മികച്ച ക്യാപ്റ്റനുമാണ്. എന്നാല്‍ കരിയറിന്റെ അവസാന കാലത്താണ് ഡിവില്ലിയേഴ്‌സ്. 

ഐപിഎല്‍ 2021: ധോണിയോട് ചിരിച്ചുരസിച്ച് കോലി; ക്യാപ്റ്റന്‍സി വിവാദത്തിന് ശേഷം ഇന്ന് രോഹിത്തുമായി മുഖാമുഖം

ദീര്‍ഘകാലത്തേക്ക് ഒരു ക്യാപ്റ്റനെയാണ് ആര്‍സിബി നോക്കുന്നതെങ്കില്‍ അവരുടെ ചുറ്റുപാടുള്ള ഒരാളെ കൊണ്ടുവരണം. എന്റെ മനസിലുള്ള പേര് മുന്‍ ആര്‍സിബി താരത്തിന്റേതാണ്. മറ്റാരുമല്ല, കെ എല്‍ രാഹുല്‍ തന്നെ. എനിക്ക് തോന്നുന്നുണ്ട് അടുത്ത താരലേലത്തിന് മുമ്പ് രാഹുല്‍ പഞ്ചാബ് വിടുമെന്ന്. ചിലപ്പോള്‍ അദ്ദേഹത്തെ വീണ്ടും ആര്‍സിബി ജേഴ്‌സിയില്‍ കാണാം.'' സ്റ്റെയ്ന്‍ പറഞ്ഞു.

ഐപിഎല്‍ 2021: സഞ്ജുവിന് വീണ്ടും പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ

അതേസമയം, രാഹുല്‍ പഞ്ചാബ് വിട്ടേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ... ''രാഹുലിന് അടുത്ത സീസണില്‍ പഞ്ചാബ് വിട്ട് മെഗാലേലത്തില്‍ പങ്കെടുക്കും. ആര്‍സിബി ചെയര്‍മാന്‍ പ്രത്‌മേഷ് മിശ്ര 17 കോടിയാണ് രാഹുലിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ രാഹുല്‍ തീരുമാമെടുത്തിട്ടുണ്ട്.'' റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഐപിഎല്‍ 2021: പറന്നെടുത്ത് ജഗദീഷ സുചിത്; ഹൂഡയെ പുറത്താക്കാനെടുത്ത ക്യാച്ച് കാണാം- വൈറല്‍ വീഡിയോ

നിലവില്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ രാഹുല്‍. കഴിഞ്ഞ സീസണിലാണ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ രാഹുലിന് കീഴില്‍ കാര്യമായൊന്നും ചെയ്യാന്‍ പഞ്ചാബിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്.

click me!