ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മുന്‍ ചാംപ്യന്മാരുടെ പോരാട്ടം

By Web TeamFirst Published Feb 5, 2021, 1:00 PM IST
Highlights

വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷം വിജയവഴിയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ബെംഗളൂരു.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടം. ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷം വിജയവഴിയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ബെംഗളൂരു. 15 കളിയില്‍ 18പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ബെംഗളൂരു. 

16 പോയിന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. സീസണിലെ ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരു ഒറ്റ ഗോളിന് ചെന്നൈയിനെ തോല്‍പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ചെന്നൈയിന് ആറാം സ്ഥാനത്തെത്താം. ബെംഗളൂരുവാണ് ജയിക്കുന്നതെങ്കില്‍ സ്ഥാനത്തില്‍ മാറ്റമുണ്ടാവില്ല. 21 പോയിന്റോടെ ആറാം സ്ഥാനത്ത് തുടരും. 

ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ് സി ഗോവ മത്സരം സമനിലയില്‍ അവസാനിച്ചുരുന്നു. ഇരുടീമും രണ്ട് ഗോള്‍വീതം നേടി. എണ്‍പതാം മിനിറ്റിലെ ഗുര്‍ജീന്ദര്‍ കുമാറിന്റെ സെല്‍ഫ് ഗോളാണ് ഗോവയ്ക്ക് തിരിച്ചടിയായത്. അലക്‌സാണ്ടര്‍ റൊമാരിയോ യേശുരാജാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. 

ഫെഡറിക്കോ ഗാലെഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ട് ഗോളും നേടിയത്. ഗോവയ്ക്കും നോര്‍ത്ത് ഈസ്റ്റിനും ഹൈദരാബാദിനും 22 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഗോവയാണ് മുന്നില്‍. ഗോവ മൂന്നും ഹൈദരാബാദ് നാലും നോര്‍ത്ത് ഈസ്റ്റ് അഞ്ചും സ്ഥാനത്താണ്.

click me!