ഐഎസ്എല്‍: ഗുര്‍പ്രീത് രക്ഷകനായി; ചെന്നൈയിനെതിരെ ബെംഗലൂരുവിന് സമനില

Published : Feb 05, 2021, 10:40 PM IST
ഐഎസ്എല്‍: ഗുര്‍പ്രീത് രക്ഷകനായി; ചെന്നൈയിനെതിരെ ബെംഗലൂരുവിന് സമനില

Synopsis

നിര്‍ഭാഗ്യമാണ് ബെംഗലൂരുവിനെതിരെ ചെന്നൈയിന്‍റെ വിജയം മുടക്കിയത്. പോസ്റ്റിന് താഴെ ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ മിന്നുന്ന സേവുകളും ചെന്നൈയിന് തടസമായി.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബെംഗലൂരുവിന് സമനില. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീവിജയം അനിവാര്യമായ മത്സരത്തില‍്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. സമനിലയോടെ 16 കളികളില്‍ 19 പോയന്‍റുമായി ആറാം സ്ഥാനത്തും 16 കളികളില്‍ 17 പോയന്‍റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും തുടരുന്നു.

നിര്‍ഭാഗ്യമാണ് ബെംഗലൂരുവിനെതിരെ ചെന്നൈയിന്‍റെ വിജയം മുടക്കിയത്. പോസ്റ്റിന് താഴെ ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ മിന്നുന്ന സേവുകളും ചെന്നൈയിന് തടസമായി. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചു. എന്നാല്‍ ഗുപ്രീതിന്‍റെ സേവ് ബെംഗലൂരുവിന്‍റെ രക്ഷക്കെത്തി.

40ാം മിനിറ്റില്‍ ഗോളെന്നുറച്ച മാനുവല്‍ ലാന്‍സറോട്ടയുടെ ഷോട്ടും ഗുര്‍പ്രീത് തട്ടിയകറ്റി. പിന്നീട് നിരവധി തവണ ഗുപ്രീത് ബെംഗലൂരുവിന്റെ രക്ഷക്കെത്തി. 85ാം മിനിറ്റില്‍ മെമോ മൗറയുടെ ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുക കൂടി ചെയ്തതോടെ ചെന്നൈയിന്‍റെ നിര്‍ഭാഗ്യം പൂര്‍ത്തിയായി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി