
എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിന്റെ ആദ്യ സെമിഫൈനലിൽ കോട്ടയം സി എം എസ് കോളേജ്, തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീ കേരള വർമ്മ കോളേജ് സി എം എസ് കോളേജ് ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിനു മുന്നിൽ 16.1 ഓവറുകളിൽ 57 റൺസിന് ഓൾ ഔട്ടായി. 3.1 ഓവറുകളിൽ വെറും നാല് റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്നു വിക്കറ്റുകളും രണ്ട് ക്യാച്ചുമെടുത്ത സിജോമോൻ ജോസഫാണ് ശ്രീ കേരള വർമ യുടെ ബാറ്റിംഗ് നിര തകർത്തത്. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ സി എം എസ് കോളേജ് വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ 8 ഓവറുകളിൽ വിജയം കൈവരിച്ചു. സിജോമോൻ ജോസഫാണ് മാൻ ഓഫ് ദി മാച്ച്.