കേരള കോളേജ് പ്രീമിയർ ലീഗ് ; മൂന്നാം സൂപ്പർ 8 മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിന് വിജയം

Published : Feb 22, 2020, 12:40 PM IST
കേരള കോളേജ് പ്രീമിയർ ലീഗ് ; മൂന്നാം സൂപ്പർ 8 മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിന് വിജയം

Synopsis

 തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് തൃശ്ശൂർ സെൻറ് തോമസ് കോളേജിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി

തിരുവനന്തപുരം മംഗലപുരം ഗ്രൗണ്ടിൽ നടന്ന അത്യന്തം ആവേശകരമായ കേരള കോളേജ് പ്രീമിയർ ലീഗ് മൂന്നാം സൂപ്പർ 8 മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് തൃശ്ശൂർ സെൻറ് തോമസ് കോളേജിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.അശ്വിൻ ആനന്ദ് 42(20) വിഘ്നേഷ് പുത്തൂർ 38(41) എന്നിവരുടെ പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. ഗോകുൽ ഗോപിനാഥ് മാർ ഇവാനിയോസ് കോളേജിനു വേണ്ടി രണ്ട് വിക്കറ്റുകൾ നേടി.

അനന്തകൃഷ്ണൻ 78(46) വിഷ്ണുരാജ് 40(25) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാർ ഇവാനിയോസ് കോളേജ് 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി വിജയം കൈവരിച്ചു.ആദിത്യ മോഹൻ സെന്റ് തോമസ് കോളേജിനു വേണ്ടി ഒരു വിക്കറ്റ് നേടി. അനന്തകൃഷ്ണനാണ് മാൻ ഓഫ് ദി മാച്ച്.

PREV
click me!

Recommended Stories

കേരള കോളേജ് പ്രീമിയർ ലീഗ്; കളിയിലെ താരങ്ങളെ കാണം
എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്