കേരള കോളേജ് പ്രീമിയർ ലീഗ്; ആദ്യ സൂപ്പർ 8 മത്സരത്തിൽ കോട്ടയം സി എം എസ് കോളേജിന് വിജയം

Published : Feb 22, 2020, 11:51 AM ISTUpdated : Feb 22, 2020, 12:14 PM IST
കേരള കോളേജ് പ്രീമിയർ ലീഗ്; ആദ്യ സൂപ്പർ 8 മത്സരത്തിൽ കോട്ടയം സി എം എസ് കോളേജിന് വിജയം

Synopsis

മാൻ ഓഫ് ദി മാച്ച് ആയി കോട്ടയം സിഎംഎസ് കോളേജിന്റെ ആകാശ് പിള്ളയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിൽ നടന്ന കേരള കോളേജ് പ്രീമിയർ ലീഗ് ആദ്യ സൂപ്പർ 8 മത്സരത്തിൽ കോട്ടയം സി എം എസ് കോളേജ് കളമശ്ശേരി സെൻറ് പോൾസ് കോളേജിനെ 94 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കോട്ടയം സിഎംഎസ് കോളേജ് നിശ്ചിത 20 ഓവറിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. സിഎംഎസ് കോളേജിന് വേണ്ടി ആകാശ് സി പിള്ള 54 റൺസ് അനുജ് ജോട്ടിൻ  34 റൺസ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. 

സെൻറ് പോൾസ് കോളേജ്  ബൗളർ മുഹമ്മദ് സിനാൻ നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കളമശ്ശേരി സെൻറ് പോൾസ് കോളേജ് 13.2 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്താകു കയായിരുന്നു. അഞ്ജയ് ബി ഭട്ട് 18 റൺസ്  മുഹമ്മദ് സിനാൻ 11 റൺസ് എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചുള്ളൂ. അജിത് ജേക്കബ് മൂന്നു വിക്കറ്റും ബോവാസ് രണ്ടു വിക്കറ്റും നേടി. മാൻ ഓഫ് ദി മാച്ച് ആയി കോട്ടയം സിഎംഎസ് കോളേജിന്റെ ആകാശ് പിള്ളയെ തിരഞ്ഞെടുത്തു

PREV
click me!

Recommended Stories

കേരള കോളേജ് പ്രീമിയർ ലീഗ്; കളിയിലെ താരങ്ങളെ കാണം
എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്