കേരള കോളേജ് പ്രീമിയർ ലീഗ്; ഫൈനൽ മത്സരം തിങ്കളാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

Published : Feb 20, 2020, 04:23 PM ISTUpdated : Feb 22, 2020, 04:03 PM IST
കേരള കോളേജ് പ്രീമിയർ ലീഗ്; ഫൈനൽ മത്സരം തിങ്കളാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

Synopsis

ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗിന്റെ ഫൈനൽ മത്സരം തിങ്കളാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ് കേരള കോളേജ് പ്രീമിയർ ലീഗ്. ആദ്യ ഘട്ടത്തിൽ അഖില കേരള അടിസ്ഥാനത്തിൽ പങ്കെടുക്കുന്ന 72 കോളേജ് ടീമുകളെ നാല് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും 18 കോളേജുകൾ വീതം പരസ്പരം മത്സരിച്ച് മേഖലാ അടിസ്ഥാനത്തിലുള്ള ജേതാക്കളെയും ഉപജേതാക്കളെയും കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ 4 മേഖലാ ജേതാക്കളും 4 മേഖലാ ഉപജേതാക്കളും സൂപ്പർ 8 ലീഗിൽ പരസ്പരം മത്സരിക്കും. ഫ്ലഡ്ലൈറ്റ് ഫൈനൽ മൽസരം ഫെബ്രുവരി 24 ന് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും .എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രധാന സ്പോൺസർ. വോഡഫോണാണ് ടെലകോം പാർട്ണർ, സ്വാ ഡയമണ്ട്സ്, ഗ്ലോബൽ എജുക്കേഷൻ, അലൻ സ്കോട്ട് ഷർട്ട്സ്, ഐലേൺ ഐ എ സ് ട്രെയിനിങ് എന്നീ ബ്രാൻഡുകളാണ് മറ്റു സ്പോൺസർമാർ

PREV
click me!

Recommended Stories

കേരള കോളേജ് പ്രീമിയർ ലീഗ്; കളിയിലെ താരങ്ങളെ കാണം
എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്