എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്; ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരെ ഫെബ്രുവരി 24ന് അറിയാം

By Web TeamFirst Published Feb 22, 2020, 5:54 PM IST
Highlights

കോട്ടയം സിഎംഎസ് കോളേജും തൃശൂർ സെൻറ് തോമസ് കോളേജും ഫെബ്രുവരി 24-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും

കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ്
മെഗാ ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജും തൃശൂർ സെൻറ് തോമസ് കോളേജും ഫെബ്രുവരി 24-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഉച്ചതിരിഞ്ഞ് 2 മണിക്കാണ് ഫൈനൽ

 

ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗ് കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ്. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും .എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രധാന സ്പോൺസർ. വോഡഫോണാണ് ടെലകോം പാർട്ണർ, സ്വാ ഡയമണ്ട്സ്, ഗ്ലോബൽ എജുക്കേഷൻ, അലൻ സ്കോട്ട് ഷർട്ട്സ്, ഐലേൺ ഐ എ സ് ട്രെയിനിങ് എന്നീ ബ്രാൻഡുകളാണ് മറ്റു സ്പോൺസർമാർ

click me!