പ്രവാസികള്‍ക്കായി ഐസക്ക് 'മാജിക്ക്'; മടങ്ങിവരുന്നവര്‍ക്കടക്കം വമ്പന്‍ പദ്ധതി

By Web TeamFirst Published Feb 7, 2020, 11:40 AM IST
Highlights

വിദേശജോലി ലക്ഷ്യമിടുന്ന നഴ്സമാര്‍ക്കായി പ്രത്യേക കോഴ്സ് നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പ്രവാസികള്‍ക്കായി വമ്പന്‍ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രവാസി വകുപ്പിന് 90 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് ഐസക്ക് വ്യക്തമാക്കി. ഇതിനായി സ്വാഗതം പദ്ധതി ആവിഷ്കരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ഐസക്ക് പ്രഖ്യാപിച്ചു. വിദേശജോലി ലക്ഷ്യമിടുന്ന നഴ്സമാര്‍ക്കായി പ്രത്യേക കോഴ്സ് നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 1000 നഴ്സുമാര്‍ക്കായി ക്രാഷ് കോഴ്സ് നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി അഞ്ച് കോടി ബജറ്റില്‍ നീക്കിവച്ചിട്ടുണ്ടെന്നും ഐസക്ക് വിശദീകരിച്ചു.

നഴ്സുമാര്‍ക്ക് ക്രാഷ് കോഴ്സ്...

click me!