മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണം ഉയർന്നത് തെറ്റിദ്ധാരണമൂലമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

By Web TeamFirst Published Oct 21, 2019, 5:00 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്ന നബീസയുടെ പേര് ഇത്തവണ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടെന്നും ഇത് അറിയാതെ മറ്റൊരു നബീസയുടെ സ്ലിപ് തെറ്റിദ്ധരിച്ച് ഇവർക്ക് നൽകിയതാണ് പ്രശ്നമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ്. 

മഞ്ചേശ്വരം: മഞ്ചേശ്വരം ബാക്രബയലിൽ  42-ാം ബൂത്തിൽ നബീസക്കെതിരെ കള്ളവോട്ട് ആരോപണം ഉയർന്നത് തെറ്റിദ്ധാരണമൂലമെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്ന നബീസയുടെ പേര് ഇത്തവണ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടെന്നും ഇത് അറിയാതെ മറ്റൊരു നബീസയുടെ സ്ലിപ് തെറ്റിദ്ധരിച്ച് ഇവർക്ക് നൽകിയതാണ് പ്രശ്നമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് മജീദ് പറയുന്നത്. 

Read moreമഞ്ചേശ്വരത്ത് 'കണ്ണ് തുറന്ന് ക്യാമറകളുണ്ട്', കള്ളവോട്ട് തടയാൻ വൻ സന്നാഹം

അബദ്ധത്തിൽ പറ്റിയ സംഭവത്തിൽ ഒരു പാർട്ടി എജന്‍റിനും പരാതി ഇല്ലെന്നും പ്രിസൈഡിംഗ് ഓഫീസര്‍ ആണ് പോലീസിനെ വിളിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ വോട്ട് ചെയ്തത് അനുസരിച്ചാണ് ഇത്തവണയും വോട്ട് ചെയ്യാന്‍ പോയതെന്നും കള്ളവോട്ട്  ചെയ്തുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പ്രതികരിച്ചു. ഇപ്പോഴാണ് വോട്ടില്ലെന്ന് പറയുന്നതെന്നും അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു. 

Read more'ഞങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആള്‍ക്കാരല്ല, കള്ളവോട്ട് ചെയ്യേണ്ട ആവശ്യമില്ല': നബീസയുടെ ഭര്‍ത്താവ്

അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ഇതുവരേയും എൽഡിഎഫ് ബിജെപി പ്രവർത്തകർ തയ്യാറായില്ല. നബീസ  42-ാം ബൂത്തിലെ വോട്ടറല്ലെന്ന് പരിശോധനയിൽ മനസ്സിലായതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Read more:  മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റിൽ, ആരോപണം തെറ്റെന്ന് ഉണ്ണിത്താൻ

കള്ളവോട്ട് ചെയ്യാനെത്തിയ നബീസയുടെ ഭർത്താവിന്‍റെയും ആരുടെ പേരിലാണോ കള്ളവോട്ട് ചെയ്യാനെത്തിയത് ആ നബീസയുടെ ഭർത്താവിന്‍റെയും പേര് ഒന്നാണ്. ഈ പഴുത് മുതലാക്കി കള്ളവോട്ട് ചെയ്യാനാണ് ഇവരെത്തിയതെന്നാണ് വിവരം. ഇവർക്ക് ഈ ബൂത്തിൽ വോട്ടില്ല. എന്നാല്‍ നേരത്തെ ഇതേ ബൂത്തിൽ വോട്ടുണ്ടായിരുന്നു. 

click me!