വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫ്-എല്‍ഡിഎഫ് ധാരണയെന്ന് ശ്രീധരന്‍പിള്ള

By Web TeamFirst Published Oct 17, 2019, 1:55 PM IST
Highlights

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചു. 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും പിള്ള പറഞ്ഞു. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചു. സിപിഎം- കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. 

തൊഴിയൂര്‍ മോഹനചന്ദ്രന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട ശ്രീധരന്‍പിള്ള ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎം-സിപിഐ പാര്‍ട്ടികളില്‍ ഭാരവാഹികളായ 287 പേര്‍ ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും പിള്ള അവകാശപ്പെട്ടു. 
 

click me!