വട്ടിയൂര്‍ക്കാവില്‍ വിജയം സുനിശ്ചിതം: കെ മോഹൻ കുമാർ

Published : Oct 22, 2019, 04:18 PM ISTUpdated : Oct 22, 2019, 04:29 PM IST
വട്ടിയൂര്‍ക്കാവില്‍ വിജയം സുനിശ്ചിതം: കെ മോഹൻ കുമാർ

Synopsis

'വട്ടിയൂര്‍കാവില്‍ 48,000 യുഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്തതായാണ് വിലയിരുത്തല്‍. വിജയം സുനിശ്ചിതമെന്നാണ് പ്രതീക്ഷിക്കുന്നത്'

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍  ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്ന വിഷയത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹൻ കുമാർ. 'സാധാരണക്കാരായ മനുഷ്യരുടെ ഇടയിലാണ് ഇതുവരേയും പ്രവര്‍ത്തിച്ചത്. ഉന്നതന്മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തതയില്ല. അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല'.

read more 'വട്ടിയൂർക്കാവ് ഒരു സമുദായസംഘടനയുടെയും കുത്തകയല്ലെന്ന് ഫലം തെളിയിക്കും'; എൻഎസ്എസിനെ തള്ളി സിപിഎം

 ഉയർന്ന തലത്തിൽ എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാതെ പറയാൻ കഴിയില്ലെന്നും ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്ന കെ മുരളീധരന്‍റെ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

read more വട്ടിയൂർക്കാവിലെ കുറഞ്ഞപോളിംഗ്: പഴിചാരി യുഡിഎഫും ബിജെപിയും, ശുഭാപ്തിവിശ്വസവുമായി വി കെ പ്രശാന്ത്

വട്ടിയൂര്‍കാവില്‍ 48,000 യുഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്തതായാണ് വിലയിരുത്തല്‍. വിജയം സുനിശ്ചിതമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻ കുമാർ കൂട്ടിച്ചേര്‍ത്തു. 

read more വട്ടിയൂര്‍ക്കാവില്‍ തിരിച്ചടി സൂചിപ്പിച്ച് രാജഗോപാല്‍: എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുകച്ചവടം നടന്നു

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്