വിമാനത്താവളങ്ങളില്‍ രാജകീയമായി വിശ്രമിക്കാം; വമ്പന്‍ ഓഫറുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഇവ

Published : Dec 20, 2025, 06:04 PM IST
airport lounge

Synopsis

ചില കാര്‍ഡുകളില്‍ വര്‍ഷത്തില്‍ നിശ്ചിത തവണ മാത്രമേ സൗജന്യ പ്രവേശനം ലഭിക്കൂ. മറ്റ് ചിലതില്‍, ഒരു നിശ്ചിത തുക ചെലവാക്കിയാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം നല്‍കുന്ന മികച്ച ചില ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം: 

വിമാന യാത്രക്കാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ക്രെഡിറ്റ് കാര്‍ഡുകള്‍ മാറിക്കഴിഞ്ഞു. യാത്രയുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം സൗജന്യമായി ആസ്വദിക്കാനും ഇവ സഹായിക്കുന്നു. തിരക്കേറിയ വിമാനത്താവളങ്ങളില്‍ ശാന്തമായി ഇരുന്ന് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ജോലി ചെയ്യാനും ലോഞ്ചുകള്‍ സൗകര്യമൊരുക്കുന്നു. ഇന്ന് പല ക്രെഡിറ്റ് കാര്‍ഡുകളും സൗജന്യ ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില നിബന്ധനകള്‍ ഉണ്ടാകാറുണ്ട്. ചില കാര്‍ഡുകളില്‍ വര്‍ഷത്തില്‍ നിശ്ചിത തവണ മാത്രമേ സൗജന്യ പ്രവേശനം ലഭിക്കൂ. മറ്റ് ചിലതില്‍, ഒരു നിശ്ചിത തുക ചെലവാക്കിയാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം നല്‍കുന്ന മികച്ച ചില ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം:

യാത്രക്കാര്‍ക്കായി പ്രത്യേക കാര്‍ഡുകള്‍ :  

ആക്‌സിസ് അറ്റ്‌ലസ് ക്രെഡിറ്റ് കാര്‍ഡ് : വര്‍ഷത്തില്‍ 5,000 രൂപയാണ് ഫീസ്. ചെലവാക്കുന്ന തുകയനുസരിച്ച് കൂടുതല്‍ ലോഞ്ച് വിസിറ്റുകള്‍ ലഭിക്കും. ഒരു വര്‍ഷം 12 അന്താരാഷ്ട്ര ലോഞ്ച് വിസിറ്റുകളും 18 ഡൊമസ്റ്റിക് ലോഞ്ച് വിസിറ്റുകളും വരെ നേടാം.

ആക്‌സിസ് ബാങ്ക് ഹൊറൈസണ്‍ ക്രെഡിറ്റ് കാര്‍ഡ് : 3,000 രൂപ വാര്‍ഷിക ഫീസുള്ള ഈ കാര്‍ഡില്‍ 32 ഡൊമസ്റ്റിക് ലോഞ്ച് വിസിറ്റുകളും 8 അന്താരാഷ്ട്ര ലോഞ്ച് വിസിറ്റുകളും വരെ ലഭിക്കും.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഏവിയോസ് വിസ ഇന്‍ഫിനിറ്റ് : പ്രീമിയം യാത്രക്കാര്‍ക്കുള്ള ഈ കാര്‍ഡിന് 40,000 രൂപ ജോയിനിങ് ഫീസും 10,000 രൂപ വാര്‍ഷിക ഫീസുമുണ്ട്. ഖത്തര്‍ എയര്‍വേയ്സ്, ബ്രിട്ടീഷ് എയര്‍വേയ്സ് എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ഫോറെകസിന് കുറഞ്ഞ ഫീസ് എന്ന ഓഫറും ഇതിലുണ്ട്. വര്‍ഷത്തില്‍ 8 വീതം ഡൊമസ്റ്റിക്, അന്താരാഷ്ട്ര ലോഞ്ച് വിസിറ്റുകള്‍ ലഭിക്കും.

മറ്റ് കാര്‍ഡുകള്‍: 

എസ്ബിഐ കാര്‍ഡ് മൈല്‍സ് എലൈറ്റ് : 4,999 രൂപയാണ് വാര്‍ഷിക ഫീസ്. പ്രയോരിറ്റി പാസ് മെമ്പര്‍ഷിപ്പിനൊപ്പം വര്‍ഷത്തില്‍ 6 അന്താരാഷ്ട്ര ലോഞ്ച് വിസിറ്റുകളും 23 ഡൊമസ്റ്റിക് ലോഞ്ച് വിസിറ്റുകളും വരെ ലഭിക്കും.

സ്‌കാപ്പിയ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് : ജോയിനിങ് ഫീസോ വാര്‍ഷിക ഫീസോ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോറെക്‌സ് മാര്‍ക്ക്അപ്പ് ഫീസും ഇല്ല. ഓരോ മാസവും ഒരു നിശ്ചിത തുക ചെലവാക്കിയാല്‍, പരിധിയില്ലാതെ ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസ് ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

Kerala Lottery Result: കാരുണ്യയിലൂടെ ഒരു കോടിയുടെ ഭാഗ്യം ആർക്ക്? ഇന്നത്തെ ലക്കി നമ്പർ ഇത്...
Suvarna Keralam SK 32 lottery result: ഒരുകോടി ആരുടെ കീശയിൽ ? അറിയാം സുവർണ കേരളം SK 32 ലോട്ടറി ഫലം