Kerala Lottery : വിഷു ബമ്പർ ലോട്ടറി; 10 കോടി അടിച്ചത് മണവാളക്കുറിച്ചിയിൽ

Published : May 30, 2022, 01:45 PM ISTUpdated : May 30, 2022, 02:21 PM IST
Kerala Lottery : വിഷു ബമ്പർ ലോട്ടറി; 10 കോടി അടിച്ചത് മണവാളക്കുറിച്ചിയിൽ

Synopsis

10 കോടി അടിച്ചത് രമേശനും, ഡോക്ടർ പ്രദീപിനും; സമ്മാനത്തുക പങ്കിട്ടെടുക്കും; ഇരുവരും കന്യാകുമാരി മണവാളക്കുറിച്ചി സ്വദേശികൾ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല.  ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്.

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. സമ്മാനത്തുക പങ്കിട്ടെടുക്കാനാണ് തീരുമാനം. ഒട്ടേറെ ബാധ്യതകൾ ഉണ്ട്. അത് തീർക്കണം. സമ്മാനം കിട്ടിയതിന് ഈശ്വരനോട് നന്ദി പറയുന്നതായും ഇരുവരും പറഞ്ഞു. നേരത്തെയും ലോട്ടറി എടുത്തിട്ടുണ്ടെങ്കിലും വിലയ തുക സമ്മാനമായി ലഭിക്കുന്നത് ആദ്യമായാണ്. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു. ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.

 

കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ,  HB 727990 എന്ന നമ്പറിനായിരുന്ന് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളി ഏജൻസിയുതേതായിരുന്നു ടിക്കറ്റ്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു ടിക്കറ്റ് വിൽപന നടത്തിയത്. നറുക്കെടുപ്പിന് അ‍ഞ്ച് ദിവസം മുമ്പാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഈ ടിക്കറ്റിനാണ് സമ്മാനമെന്ന് സുനിയെന്ന ആളാണ് മൂന്ന് മണിയോടടുപ്പിച്ച് രംഗനെ വിളിച്ച് അറിയിച്ചത്. ആദ്യം അത് വിശ്വസിക്കാത്ത ഇരുവരും ടിക്കറ്റുകളുടെ ലിസ്റ്റ് എടുത്തുനോക്കിയാണ് ഉറപ്പു വരുത്തിയത്. 

Read Also 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

PREV
Read more Articles on
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം