തിരുവനന്തപുരം മേയറും ബിജെപി കൗൺസിലർമാരും ഒന്നിച്ച്; ദില്ലിയിൽ മോദിയുമായി കൂടിക്കാഴ്ച

Published : Feb 12, 2026, 05:06 PM IST
vv rajesh trip

Synopsis

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. നഗരത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സഹായം തേടുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ദില്ലി: തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി ഭരണസമിതിയംഗങ്ങളടക്കം കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘമാണ് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയെ കാണുന്നത്. നരേന്ദ്രമോദിയുടെ ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച് വൈകിട്ട് നാല് മണി മുതൽ 6 മണിവരെയാണ് കൂടിക്കാഴ്ച അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സഹായം തേടുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നഗരസഭയിലെ 101 വാർഡുകളിൽ 50 എണ്ണത്തിൽ വിജയിച്ച് വലിയ മുന്നേറ്റം നടത്തിയ ബിജെപി ഭരണസമിതിയെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിക്കും.

കേരള ഭരണത്തിലെ ബിജെപി മാതൃക

തിരുവനന്തപുരത്തെ വിജയം കേരളത്തിലാകെ ബിജെപിക്ക് വലിയ രാഷ്ട്രീയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി "വികസിത തിരുവനന്തപുരം, വികസിത കേരളം" എന്ന സന്ദേശം ഉയർത്തിക്കാട്ടാനാണ് ബിജെപി നീക്കം. 

PREV
Read more Articles on
click me!

Recommended Stories

പൊലീസിന്റെ മൂക്കിൻ തുമ്പത്ത് കവർച്ച; തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം, കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഭാ​​ഗ്യം കാത്തിരിക്കുകയാണോ? നാളത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി