'ബേലൂര്‍ മഖ്ന മിഷൻ'; ആശയക്കുഴപ്പം ഒഴിവാക്കണം, ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിര്‍ദേശം

Published : Feb 21, 2024, 12:48 PM ISTUpdated : Feb 21, 2024, 12:56 PM IST
'ബേലൂര്‍ മഖ്ന മിഷൻ'; ആശയക്കുഴപ്പം ഒഴിവാക്കണം, ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിര്‍ദേശം

Synopsis

വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൊച്ചി:ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാന ങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്.ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ബേലൂർ മഖ്നയെ പിടിക്കാനുള്ള വനംവകുപ്പിന്‍റെ ദൗത്യം പതിനൊന്നാം ദിനത്തിലാണ്. മോഴ കർണാടക കാടുകളിൽ തുടരുന്നതിനാൽ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായി.ഇന്നലെ പുലർച്ചെ മരക്കടവ് ഭാഗത്തു വന്നതൊഴിച്ചാൽ ബേലൂർ മഖ്ന പിന്നെ കേരളത്തിലേക്ക് വന്നിട്ടില്ല.ഒടുവിൽ സിഗ്നൽ കിട്ടിയപ്പോൾ മോഴ കേരളത്തിൽ നിന്ന് 4 കിലോമീറ്റർ അകലെ കാട്ടിലാണ്.അതിനിടെ തിങ്കളാഴ്ച ബേലൂർ മഖ്ന കേരളത്തിലെ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാൻ ബാവലി ചെക്പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കർണാടക സംഘം തടഞ്ഞു. ചെക് പോസ്റ്റ്‌ കടത്തിവിട്ടില്ല. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്. കർണാടകയിലെ കാര്യം ഞങ്ങൾ നോക്കും എന്ന് പറഞ്ഞെന്നു റിപ്പോർട്ട്‌.എന്നാല്‍, കർണാടകം ഒന്നും ചെയ്തില്ല.ആന ഇന്നലെ പുഴ മുറിച്ചു കടന്നു കേരളത്തിലുമെത്തിയിരുന്നു.

'ടി പി വധം വി എസ് അച്യുതാനന്ദനുള്ള താക്കീത്, മടിയിൽ കനമില്ലെങ്കില്‍ ഗൂഢാലോചന അന്വേഷിക്കണം'; കെ കെ രമ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും