'ജഡ്ജിക്കും കമ്മീഷണ‍ര്‍ക്കും നൽകാൻ 3ലക്ഷം വാങ്ങി', അഡ്വ. ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി; പരാതി

Published : Feb 04, 2024, 08:53 AM ISTUpdated : Feb 04, 2024, 08:54 AM IST
'ജഡ്ജിക്കും കമ്മീഷണ‍ര്‍ക്കും നൽകാൻ 3ലക്ഷം വാങ്ങി', അഡ്വ. ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി; പരാതി

Synopsis

യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി

കൊച്ചി:വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാന്‍ 3 ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.സംഭവത്തില്‍ ബാര്‍ കൗണ്‍സിലിന് യുവതി പരാതി നല്‍കി. ആളൂരിനെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെതാണ് വെളിപ്പെടുത്തൽ. ആളൂർ ഓഫീസിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പൊലീസിൽ പരാതി നൽകിയ യുവതിയാണ് അഭിഭാഷകനെതിരെ കൂടുതൽ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്‍റെ വസ്തു കേസ് ജില്ലാ കോടതിയിലുണ്ട്.ബംഗളൂരുവിൽ സ്ഥിരതാമസമായ തനിക്ക് കേസിന്‍റെ ആവശ്യത്തിന് നിരന്തരം നാട്ടിലെത്താൻ കഴിയുമായിരുന്നില്ല.

എന്നാൽ, കേസ് വേഗത്തിൽ തീർക്കാൻ ജഡ്ജിയ്ക്കും പൊലീസിനും പണം നൽകിയാൽ മതിയെന്ന് ധരിപ്പിച്ച് രണ്ട് തവണയായി 3 ലക്ഷം വാങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കമ്മീഷണർക്ക് നൽകാനെന്ന പേരിൽ മാർച്ച് 18 നും ജഡ്ജിയുടെ പേരിൽ ജൂൺ 5 നാണ് പണം കൈമാറിയതെന്നുമാണ് ബാർ കൗൺസിലിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയത്. യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി. യുവതി നൽകിയ ലൈംഗിക അതിക്രമ കേസിൽ ഹൈക്കോടതി ആഡ്വക്കറ്റ് ആളൂരിന്‍റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടികാട്ടി ആളൂർ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി.

'സഹകരിച്ചാല്‍ മതി ഫീസ് വേണ്ട', അഡ്വ. ആളൂരിനെതിരെയുള്ള പരാതിയിൽ യുവതിയുടെ മൊഴി പുറത്ത്, പൊലീസ് അന്വേഷണം

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും