
തിരുവനന്തപുരം:കോവിഡ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമായി തുടരാൻ സാധ്യതയുള്ളതിനാൽ കോവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു.എന്നാൽ പുതിയ വകഭേദങ്ങളെക്കുറിച്ച് ജീനോമിക് സീക്വൻസിഗ് മറ്റ് പല രോഗങ്ങളിലുമെന്നപോലെ ഇതിലും ശക്തമായി തുടരേണ്ടതിന്റെ ആവശ്യകത പ്രസക്തമാണ്.അത്തരം പരിശോധനകൾ കേരളത്തിലും വ്യാപകമായി ചെയ്യേണ്ടതായുണ്ട്.ആരോഗ്യ പ്രവർത്തകർ,രോഗ ലക്ഷണമുള്ളവർ,അടച്ചിട്ട മുറികളിൽ വളരെ അടുത്ത് ദീർഘനേരം അപരിചിതരുമായി സംസാരിക്കുന്നവർ തുടങ്ങിയ ആൾക്കാർ മാസ്ക് ഉപയോഗിക്കേണ്ടതാണ്.
ചില രാജ്യങ്ങളിലെ വ്യാപനം ഒമിക്രോൺ വേരിയന്‍റിന്‍റെ ഉപവിഭാഗം ആയതിനാൽ തന്നെ ഗുരുതരമായ രീതിയിലേക്ക് രോഗം മാറുവാനുള്ള സാധ്യത കുറവാണ്.സമൂഹമാധ്യമങ്ങളിൽ കോവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് ഭീതിജനകമായ വസ്തുതകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളയുന്നു.
അകാരണമായി ഭീതി വരുത്തുന്ന ഇത്തരം സന്ദേശങ്ങളും പ്രവർത്തനങ്ങളും സ്വീകാര്യമല്ല .കോവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരും എന്നുള്ളതാണ് വസ്തുത.പുതിയ ഔട്ട് ബ്രേക്കുകളെ കുറിച്ച് നിദാന്ത ജാഗ്രത പുലർത്തുവാനും അതിനെക്കുറിച്ച് നിരന്തരം വിശകലനം ചെയ്യുവാനുമുള്ള സംവിധാനങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻകാലങ്ങളിലെന്നപോലെ തുടരുന്നതാണ്.
'അവധി ദിവസങ്ങളാണ് വരുന്നത്, മാസ്ക്കുകൾ മറക്കരുത്, ജാഗ്രത വേണം': ഓർമ്മിപ്പിച്ച് ആരോഗ്യമന്ത്രി
കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam