'സര്‍ക്കാര്‍ പരിപാടികള്‍ രാജകല്‍പന പോലെ, മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ മത്ത് പിടിച്ചു':എപി അനില്‍കുമാര്‍

Published : Nov 29, 2023, 01:27 PM IST
'സര്‍ക്കാര്‍ പരിപാടികള്‍ രാജകല്‍പന പോലെ, മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ മത്ത് പിടിച്ചു':എപി അനില്‍കുമാര്‍

Synopsis

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച നിലമ്പൂരിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തി പിവി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്പത്തമെന്നും അനിൽകുമാർ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം: നിലമ്പൂരിലെ റോഡ് നിര്‍മാണോദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധി എംപിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എപി അനില്‍കുമാര്‍. റോഡ് നിർമാണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ആരാണെന്നു ചോദിച്ച മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ മത്തു പിടിച്ചിരിക്കുകയാണെന്ന് എപി അനില്‍കുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രി ഇതിനപ്പുറവും പറയും. പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനീയറേ അറിയിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്. മുഖ്യമന്ത്രിക്ക് ഇതൊക്കെ പറയാൻ ധാർമികതയുണ്ടോ?.  രാജകല്പന പോലെയാണ് സർക്കാരിന്‍റെ പരിപാടികൾ മുഖ്യമന്ത്രി നടത്തുന്നത്. എംഎൽഎമാരുടെ സൗകര്യം പോലും ചോദിക്കാതെയാണ് സർക്കാർ പരിപാടികൾ നടത്തുന്നത്. മണ്ഡലത്തിലെ ഉദ്ഘാടന കാര്യങ്ങൾ അറിയുന്നത് തലേദിവസം ആണെന്നും എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച നിലമ്പൂരിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തി പിവി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്പത്തമെന്നും അനിൽകുമാർ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍, വിവാദം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടകര ഏറാമലയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം, സ്കൂട്ടർ പൊട്ടിത്തെറിച്ച് കോഴിക്കോടും മരണം
നീണ്ട 'ക്യൂ' ഒരിടത്തും കണ്ടില്ല, ഭരണവിരുദ്ധ 'ദേഷ്യം' പ്രകടമായില്ല, പക്ഷേ ജനം നയം വ്യക്തമാക്കിയ 'വിധി'; സിഎമ്മും സിപിഎമ്മും അറിഞ്ഞില്ല ആ 'നിശ്ശബ്ദത'