' അടിച്ച് നിന്റെയൊക്കെ ഷെയ്പ്പ് ഞാൻ മാറ്റും'; എസ്എഫ്ഐ- പ്രൻസിപ്പാൾ തർക്കവീഡിയോ പുറത്ത്

Published : Oct 06, 2023, 08:39 AM ISTUpdated : Oct 06, 2023, 08:42 AM IST
' അടിച്ച് നിന്റെയൊക്കെ ഷെയ്പ്പ് ഞാൻ മാറ്റും'; എസ്എഫ്ഐ- പ്രൻസിപ്പാൾ തർക്കവീഡിയോ പുറത്ത്

Synopsis

ഈ വീഡിയോയിൽ പ്രിൻസിപ്പാൾ എശ്എഫ്ഐ പ്രവർത്തകരോട് കയർക്കുന്നത് കാണാം. എന്റെ ക്യാമ്പസിൽ ക്യാമറയുണ്ടെന്ന് പറയാൻ നീയാരാടാ? അടിച്ച് നിന്റെയൊക്കെ ഷെയ്പ്പ് ഞാൻ മാറ്റും'-തുടങ്ങിയ പരാമർശങ്ങളാണ് പ്രിൻസിപ്പാൾ നടത്തുന്നത്.   


തിരുവനന്തപുരം: തിരുവനന്തപുരം നേഴ്സിം​ഗ് കോളേജിൽ എസ്എഫ്ഐയും പ്രിൻസിപ്പാളും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ പുറത്ത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനെത്തിയപ്പോഴാണ് ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടായത്. ഇതിന്റെ വീഡിയോ എസ്എഫ്ഐ ആണ് പുറത്തുവിട്ടത്. ഈ വീഡിയോയിൽ പ്രിൻസിപ്പാൾ എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുന്നത് കാണാം. എന്റെ ക്യാമ്പസിൽ ക്യാമറയുണ്ടെന്ന് പറയാൻ നീയാരാടാ? അടിച്ച് നിന്റെയൊക്കെ ഷെയ്പ്പ് ഞാൻ മാറ്റും'-തുടങ്ങിയ പരാമർശങ്ങളാണ് പ്രിൻസിപ്പാൾ നടത്തുന്നത്. 

വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി; വിചിത്ര നടപടിയുമായി താമരശ്ശേരി അതിരൂപത മെത്രാൻ

ഹോസ്റ്റിൽ ക്യാമറ വെക്കണം, സുരക്ഷ ഉറപ്പാണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, നേരത്തേയും പ്രിൻസിപ്പാളിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് എസ്എഫ്ഐ പറയുന്നു. ഇത് പൊലീസ് സ്റ്റേഷനിൽ പരാതിയായി ഉന്നയിച്ചിരുന്നുവെന്നും അവർ പറയുന്നു. അതേസമയം, ഈ വീഡിയോയിൽ കാണുന്നത് മാത്രമല്ല, എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ ചീത്ത വിളിക്കുന്നതും വീഡിയോയിലുണ്ടെന്നാണ് പുറത്തുവരുന്നത്. അത്തരം ദൃശ്യങ്ങൾ പുറത്ത് വരാനുണ്ട്. അതേസമയം, പ്രിൻസിപ്പാൾ അവധിയിലാണ്. മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ ആരും ഔദ്യോ​ഗികമായി പരാതി നൽകിയിട്ടില്ല. പ്രിൻസിപ്പാളിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് എസ്എഫ്ഐ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം, ആശുപത്രി മുൻജീവനക്കാരൻ അറസ്റ്റിൽ
ഗുരുവായൂരമ്പലനടയിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസത്തിൽ ശീട്ടാക്കിയത് 262 വിവാഹങ്ങൾ; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ അറിയാം