'കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ല,സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണം'

By Web TeamFirst Published Sep 25, 2022, 3:04 PM IST
Highlights

അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ ബിജെപിക്കൊപ്പം കേരളം നിൽക്കണമെന്നും ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ 

കോട്ടയം:കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ലന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ.
സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർധിക്കുന്നു.ബി ജെ പി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും നദ്ദ കുറ്റപ്പെടുത്തി. അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം  . കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.  കോട്ടയത്ത് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി അധ്യക്ഷൻ. പദ്ധതി ഗുണഭോക്താക്കളായ അഞ്ഞൂറു പേർക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയിൽ സീലിംഗ് ഫാനുകളും സമ്മാനിച്ചു.

ജെ പി നദ്ദ കേരളത്തില്‍,സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കും,അടിമുടി മാറ്റം ഉണ്ടാകുമോ ?

'കുടുംബവാഴ്ച, പണം, കാട്ടാ പഞ്ചായത്ത്'; ഡിഎംകെക്ക് പുതിയ നിർവ്വചനം നൽകി ബിജെപി, സ്റ്റാലിനെതിരെ രൂക്ഷവിമർശനം

 

മിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെക്ക് എതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത് (Dynasty, Money, Katta) എന്നിങ്ങനെ പുതിയ നിർവ്വചനവും അദ്ദേഹം ഡിഎംകെക്ക് നൽകി. ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെന്നും വികസനത്തിൽ പാർട്ടിക്ക് യാതൊരു താല്പര്യവുമില്ലെന്നും നദ്ദ വിമർശിച്ചു. 
 
"ഡിഎംകെയുടെ ആശയമാണ് പ്രശ്നം. അത് കുടുംബവാഴ്ചയുടേതാണ്. കുടുംബമാണ് പ്രകടനം നടത്തുന്നത്. കുടുംബവാഴ്ചയിലൂടെ പണത്തട്ടിപ്പാണ് നടക്കുന്നത്. കുടുംബത്തിന് ലാഭമുണ്ടാക്കാനാണ് അവർ ഭരണം നടത്തുന്നത്. പൊലീസ് സ്റ്റേഷൻ മുതൽ എല്ലായിടത്തും കാട്ടാ പഞ്ചായത്താണ് നടപ്പാവുന്നത്". നദ്ദ ആരോപിച്ചു. ബിജെപി മാത്രമാണ് ഇന്ത്യയിലെ ഏക ദേശീയപാർട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ അത് തമിഴ്നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനും തമിഴ്നാടിന്റെ സംസ്കാരത്തിനും സാഹിത്യത്തിനും തമിഴ് ഭാഷയ്ക്കും മികവുറ്റ ഉന്നമനം സാധ്യമാക്കുന്നതിനും പ്രയത്നിക്കും. അതേസമയം, ഡിഎംകെ പരത്തുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് എന്നും ജെപി നദ്ദ പറഞ്ഞു. 
 

click me!