'ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്'; ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്ന് മുരളീധരന്‍

Published : Oct 25, 2022, 11:23 AM ISTUpdated : Oct 25, 2022, 11:40 AM IST
'ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്'; ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്ന് മുരളീധരന്‍

Synopsis

പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തള്ളി.പാർട്ടിക്ക് ഉള്ളിൽ ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ല.പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും വിശദീകരണം

തിരുവനന്തപുരം: ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വന്നു. വിസിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ രംഗത്ത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു.

ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണര്‍ എടുത്തു ചാടി പ്രവർത്തിക്കുകയാണ്. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് മുരളീധരന്‍ തള്ളി. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന്  മുരളീധരൻ വ്യക്തമാക്കി.

സര്ക്കാര്‍ ഗവർണർ പോരില്‍  നടക്കുന്നത്കാവിവൽക്കരണം മാർക്സിസ്റ്റ്വൽക്കരണം യുദ്ധമാണ്..സിപിഎം എറാൻമൂളികളെ വെക്കാൻ മുഖ്യമന്ത്രിയും, ബിജെപി എറാൻമൂളികളെ വെക്കാൻ ഗവർണറും  ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാൻ പോവുന്നു.യൂണിവേഴ്സിറ്റി കൾ താളംതെറ്റിയ അവസ്ഥയിലാകും. പ്രതിപക്ഷത്തിന്  ഇതില്‍ റോളില്ല.ചെപ്പിടവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു.സുപ്രീം കോടതി വിധിയുടെ മറവിൽ എല്ലാ വി.സിമാർക്കും എതിരെ നടപടി എടുത്തു.ഗവർണർമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫിന് ഇല്ല.ഗവർണ്ണർമാരിലൂടെ കാവിവൽക്കരണം നടത്താൻ ശ്രമം നടക്കുന്നു.ഗവർണറെ വെച്ച് കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല.  ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം.പുറത്താക്കി പകരം വി.സിമാരെ വെക്കുന്നതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല. ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കും.

സതീശനും ചെന്നിത്തലയും ഗവർണർക്കൊപ്പം, തള്ളിപ്പറഞ്ഞ് കെ.സി.വേണുഗോപാലും ലീഗും; യുഡിഎഫിൽ ഭിന്നതയോ?

'ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല'; കണ്ണൂരിലെ കാര്യമടക്കം എണ്ണിയെണ്ണി പറഞ്ഞ് വിമർശിച്ച് കെ സുധാകരന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദൃഷാന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍
മമ്മൂട്ടിയുടെ ടൗൺഷിപ്പ് വിവാദത്തിൽ വെട്ടിലായി സിപിഎം; മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും വിമർശനം, പിന്തുണച്ചും ഒരു വിഭാ​ഗം