
കൊല്ലം: ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിലെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ.ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു.തരൂർ ജയിക്കട്ടെ കോണ്ഗ്രസ് നിലനിൽക്കട്ടെ, തരൂർ കോണ്ഗ്രസിന്റെ രക്ഷകൻ എന്നിങ്ങനെയുള്ള ഫ്‌ളക്‌സ് ബോര്ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ശശി തരൂരിനെ എഐസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ നാട്ടിലെ കോൺഗ്രസുകാര്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. പുതുപ്പള്ളിയിലെ തോട്ടക്കാട് വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് തരൂർ അനുകൂല പ്രമേയം പാസാക്കിയത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഖാർഗെയ്ക്കു പിന്നിൽ അണിനിരന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ നാട്ടിലെ പ്രവർത്തകർ തരൂരിനായി പരസ്യ നിലപാട് സ്വീകരിച്ചത്.തോട്ടക്കാട് വാർഡ് കമ്മിറ്റിയുടെ പ്രവർത്തകർക്ക് എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടില്ല. പക്ഷേ പാർട്ടി രക്ഷപ്പെടണമെങ്കിൽ തരൂർ തന്നെ പ്രസിഡന്റാകണമെന്ന അഭിപ്രായക്കാരാണ് ഇവരെല്ലാം. അങ്ങനെയാണ് തരൂരിനായി വാർഡിലെ രണ്ട് ബൂത്ത് കമ്മിറ്റികൾ ചേർന്ന് പ്രമേയം പാസാക്കിയത്.
'കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും തരൂര്‍ വരട്ടെ'; പാലായിൽ തരൂരിന് അഭിവാദ്യവുമായി ഫ്ലക്സ്
പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് കഴിഞ്ഞയാഴ്ച ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി.
സംസ്ഥാന നേതൃത്വം ഒന്നാകെ ശശി തരൂരിനെ അവഗണിക്കുമ്പോഴും താഴെ തട്ടിലെ പ്രവർത്തകർക്കിടയിൽ തരൂരിന്റെ പ്രചാരണം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയായി മാറുയൊണ് തോട്ടയ്ക്കാടെ പ്രമേയവും കൊല്ലത്തേയും പാലായിലേയും ഫ്ളക്സുമെല്ലാം .
പ്രചാരണത്തിന് വേഗം കൂട്ടി തരൂരും ഖാർഗെയും,പിസിസികളുടെ സഹകരണം ഉറപ്പാക്കി ഖാർഗെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam