'മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ല,യുഡിഎഫ് വിട്ട് വന്നശേഷം ആലോചിക്കാം'

By Web TeamFirst Published Oct 6, 2022, 4:55 PM IST
Highlights

 മുന്നണി വിപുലീകരിക്കുന്നതിന്‍റെ  ആവശ്യകത ഇപ്പോൾ ഇല്ല.അക്കാര്യത്തിൽ ആദ്യം മുന്നണിയിലെ കക്ഷികൾ സമവായത്തിൽ എത്തട്ടെ. മുന്നണി വിപുലീകരിക്കണം എന്ന ചിന്തയിൽ നിലവിൽ മുസ്ലിം ലീഗ് ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം.എൽഡിഎഫിൽ മുസ്ലീം ലീഗിനെ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം ഇക്കാര്യം ആലോചിക്കാം. പാർട്ടി അംഗസംഖ്യ കൂടുന്നതിന് അനുസരിച്ച് മുന്നണി സംവിധാനതതിൽ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും, വിജയശതമാനം ഉയർത്തുന്നതാണ് ലക്ഷ്യമെന്നും കാനം കൂട്ടിച്ചേർത്തു..

എൽഡിഎഫ് വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല.മുന്നണി വിപുലീകരണിക്കുന്നതിന്‍റെ  ആവശ്യകത ഇപ്പോൾ ഇല്ല.അക്കാര്യത്തിൽ ആദ്യം മുന്നണിയിലെ കക്ഷികൾ സമവായത്തിൽ എത്തട്ടെ. മുന്നണി വിപുലീകരിക്കണം എന്ന ചിന്തയിൽ നിലവിൽ മുസ്ലിം ലീഗ് ഇല്ല.  കേരളാ കോണ്ഗ്രസ്സിന്‍റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ട്.അവരുടെ ചില ശക്തി കേന്ദ്രങ്ങളിൽ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ ഭിന്നനിലപാട്: നേതാക്കൾക്ക് താക്കീതുമായി പാണക്കാട് സാദിഖലി തങ്ങൾ

പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കള്‍ക്ക് താക്കീതുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.  നേതാക്കള്‍  പുറത്ത് നിലപാട് പറയുമ്പോള്‍  ഏക സ്വരത്തിലാകണമെന്ന് തങ്ങള്‍ പറഞ്ഞു. അണികള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റു മുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.

പോപ്പുലർ ഫ്രണ്ട് നിരോധനം; മുസ്‍ലിം ലീഗിൽ രണ്ടാഭിപ്രായമില്ലെന്ന് എം കെ മുനീർ

പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്

'പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണം' : കെഎം ഷാജി

click me!