'പെൻഷൻ പ്രായ വർധന ചതി',യുവാക്കളുടെ ജീവിതത്തിൽ സർക്കാർ കരിനിഴൽ വീഴ്ത്തി -വി.ഡി.സതീശൻ

Published : Nov 01, 2022, 12:48 PM ISTUpdated : Nov 01, 2022, 12:52 PM IST
'പെൻഷൻ പ്രായ വർധന ചതി',യുവാക്കളുടെ ജീവിതത്തിൽ സർക്കാർ കരിനിഴൽ വീഴ്ത്തി -വി.ഡി.സതീശൻ

Synopsis

പല വകുപ്പുകളിലും നിയമന നടപടികൾ തുടങ്ങിയിരുന്നു.പെൻഷൻ പ്രായ വർധനയോടെ ആ യുവാക്കളുടെ ജീവിതത്തിൽ  ഇപ്പോൾ കരിനിഴൽ  വീണെന്നും വിഡി സതീശൻ പറഞ്ഞു


കൊച്ചി : പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇത്രയും നാൾ എതിർ നിലപാട് എടുത്ത എൽഡിഎഫ് ചെറുപ്പക്കാരെ ഇപ്പോൾ വഞ്ചിച്ചു. ഇതിൽ ഡിവൈഎഫ്ഐക്ക് എന്താണ് പറയാൻ ഉള്ളത്? പല സ്ഥലങ്ങളിലും നിയമനങ്ങൾക്കായി നടപടികൾ തുടങ്ങിയിരുന്നു. ആ യുവാക്കളുടെ ജീവിതത്തിൽ  ഇപ്പോൾ കരിനിഴൽ  വീണു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശൻ പറഞ്ഞു.പെൻഷൻ പ്രായം കൂട്ടിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ സമര രംഗത്ത് ഇറങ്ങും . യൂത്ത് കോൺഗ്രസ് സമരരം​ഗത്തുണ്ടെന്നും സതീശൻ പറഞ്ഞു


 
സിപിഎം വിദ്യാർത്ഥി സംഘടനകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. തൃശ്ശൂരിൽ എസ്എഫ്ഐ നേതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തിയത് പൊലീസ് നോക്കി നിൽക്കെയാൺ്. എന്നിട്ടും പൊലീസിന് ചെറുവിരൽ അനക്കാൻ ആയില്ല.  കോഴിക്കോടും എറണാകുളത്തും എസ് എഫ് ഐ പ്രവർത്തകർ ഭീഷണിപെടുത്തിയ സംഭവം ഉണ്ടായി . പാർട്ടി അണികൾ പാവപ്പെട്ടവർക്ക് നേരെ കുതിര കയറുമ്പോഴും ഇതൊക്കെ കണ്ടിനിൽക്കാൻ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; അംഗീകരിക്കില്ലെന്ന് എഐവൈഎഫ്, പ്രതികരിക്കാതെ ഡിവൈഎഫ്ഐ

'യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാര്‍ ഉത്തരവ്'; പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെതിരെ യൂത്ത്കോണ്‍ഗ്രസ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്