'വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ള,പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല' വി ഡി സതീശന്‍

Published : Oct 19, 2022, 11:20 AM ISTUpdated : Oct 19, 2022, 11:27 AM IST
'വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ള,പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല' വി ഡി സതീശന്‍

Synopsis

ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിൽ പോകുന്നതെന്തിന്?.2019ൽ ജപ്പാൻ സന്ദർശനം കഴിഞ്ഞ് വന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല.കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം; വിദേശയാത്ര പ്രതീക്ഷിച്ചതിലും നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുഖ്യമന്ത്രിയുടെ  അവകാശവാദം പൊള്ളയാണ്.വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്തതാണ്.പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിൽ പോകുന്നതെന്തിന്?.2019ൽ ജപ്പാൻ സന്ദർശനം കഴിഞ്ഞ് വന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല.കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി

.പാലക്കാട്ടും കുട്ടനാട്ടിലും കൊയ്ത നെല്ല് പാടത്ത് കിടക്കുകയാണ് , നെൽ കർഷകരെ കണ്ണീരിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ഭരിക്കുന്നത്.കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കുന്നില്ല.അരിവില ഓണത്തിന് ശേഷം 11 രൂപ കിലോക്ക് കൂടി.റബ്ബർ വിലയിടിവ്.പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല.യുഡിഎഫ് യോഗത്തിൽ സ്വയം വിമർശനം ഉണ്ടായി.സർക്കാരിനെതിരായ പ്രതിപക്ഷ പ്രവർത്തനത്തിൽ കൂടുതൽ ഇടപെടൽ വേണമെന്ന് വിമർശനം ഉയർന്നു.എല്ലാറ്റിനും സമരം ചെയ്യുക നയമല്ല. പ്രതിപക്ഷ പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു

യൂറോപ്പ് യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് മുഖ്യമന്ത്രി: വിദേശത്ത് 3000 തൊഴിൽ അവസരങ്ങൾ അടുത്തമാസം തന്നെ

സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്നലെ മാധ്യമങ്ങളെ കാണാനെത്തിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും