കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Web TeamFirst Published Oct 3, 2020, 10:14 PM IST
Highlights

കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കിലോ 341 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. 

click me!