ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽപന നടത്തിയ സ്വകാര്യ ബാറിനെതിരെ എക്സൈസ് കേസെടുത്തു

By Web TeamFirst Published Oct 3, 2020, 9:17 PM IST
Highlights

മദ്യവിൽപ്പന നിരോധിച്ച ഗാന്ധി ജയന്തി ദിനത്തിൽ വിൽക്കാൻ വച്ച  34.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 32.5 ലിറ്റർ ബിയറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

കാസർകോട്: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മദ്യവിൽപന നടത്തിയ സംഭവത്തിൽ എക്സൈസ് കേസെടുത്തു. ഹോസ്ദുർഗ്ഗിലെ അലാമിപ്പള്ളിയിൽ പ്രവർത്തിക്കുന്ന രാജ് റെസിഡൻസി ബാർ ഉടമകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തത്.

മദ്യവിൽപ്പന നിരോധിച്ച ഗാന്ധി ജയന്തി ദിനത്തിൽ വിൽക്കാൻ വച്ച  34.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 32.5 ലിറ്റർ ബിയറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഗാന്ധി ജയന്തി ദിനത്തിൽ, മദ്യവില്പന നടത്തിയതിനും വിൽപ്പനയ്ക്കായി മദ്യം അനധികൃതമായി സൂക്ഷിച്ചതിനും രാജ് റെസിഡൻസി ലൈസൻസിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  പി. മുരളീധരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. അശോകൻ, ഐ. ബി. പ്രിവന്റീവ് ഓഫീസർ എം. അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്. കെ, ജിതിൻ. പി. വി ഡ്രൈവർ രാജീവൻ. പി  എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.

click me!