
തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെകെ ശൈലജ. ദാരുണ സംഭവമാണുണ്ടായത്. 10 ലക്ഷം രൂപ കുട്ടികൾക്ക് നൽകും. വീട് വെച്ചു നൽകി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടർ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിൻകരയിലെ വീട്ടിൽ കുട്ടികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോടതി ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാണിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് വീഴ്ചയിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അതേ സമയം കെപിസിസി കുട്ടികൾക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നൽകി. ജനറൽ സെക്രട്ടറി കെ പി അനിൽകുമാറാണ് കുട്ടികൾക്ക് സഹായധനം കൈമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam