
കൊച്ചി: ഹർത്താലുകൾ നിരോധിക്കാൻ നിയമം പാസാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിസിനസിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ശശി തരൂർ പറഞ്ഞു. ബിസിനസ് അനുകൂല സാഹചര്യത്തിന് നിയമനിർമ്മാണം നടത്തണമെന്നും തരൂർ പറഞ്ഞു.
സംസ്ഥാനത്തിലെ സാമ്പത്തിക അവസ്ഥ ഗുരുതരമായ സ്ഥിതിയിലാണ്. സർക്കാരിന്റെ കയ്യിൽ ചില്ലി കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളാണ് തൊഴിലില്ലാതെ വലയുന്നത്. ദേശീയതലത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ 40% ആണ്. അടുത്ത അഞ്ചുവർഷത്തിൽ10 ലക്ഷം യുവാക്കൾ നാടുവിടുമെന്നും ശശി തരൂർ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും
സിങ്കപ്പൂരിൽ ഒരു ബിസിനസ് സംരംഭം തുടങ്ങാൻ മൂന്നു ദിവസം മതി. ഇന്ത്യയിൽ അതിന് 120 ദിവസം വേണ്ടി വരുന്നു.
കേരളത്തിൽ 200ൽ അധികം ദിനം ആവശ്യമായി വരുന്നു. ഇതിൽ മാറ്റം വരണം. കേരളം ബിസിനസ് സൗഹൃദം ആകണമെന്നും തരൂർ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam