
ത്തനംതിട്ട: പത്തനംതിട്ട പെരുനാട് ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോൾ തലയിലൂടെ പെട്രോളൊഴിച്ച് ഗൃഹനാഥൻ. പെരുന്നാട് സ്വദേശി അനിൽകുമാറാണ് ഭീഷണി മുഴക്കുന്നത് 10 ലിറ്റർ പെട്രോളാണ് തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവൻ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. 13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നു അനിൽകുമാറെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam