മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ; കേസെടുത്ത് പൊലീസ്

Published : Jul 17, 2023, 02:31 PM ISTUpdated : Jul 17, 2023, 02:45 PM IST
മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ; കേസെടുത്ത് പൊലീസ്

Synopsis

ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു.

മലപ്പുറം: മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായി.പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക്  14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.  തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി അഞ്ചുമാസം ​ഗർഭിണിയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More:  കടം വാങ്ങിയ 90000 രൂപ തിരികെ ചോദിച്ചു, അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് അനന്തരവന്‍

 

 

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍