ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

Published : Jan 22, 2025, 07:05 AM ISTUpdated : Jan 22, 2025, 12:31 PM IST
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

Synopsis

പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. 

കൊച്ചി: സർക്കാരുമായും സിപിഎമ്മുമായും തെറ്റിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി അന്യായമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തെത്തുടർന്ന് വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചു.

സിപിഎമ്മിൻറെയും സ‍ർക്കാരിൻറെയും നാക്കും വാക്കുമായി നിന്ന പിവി അൻവർ പാളയം വിട്ട് പുറത്തുവന്നതോടെയാണ് പഴയ ആരോപണത്തിൽ അന്വേഷണം ഉയരുന്നത്. ആലുവ എടത്തലയിൽ 99 വർഷത്തെ പാട്ടത്തിന് നൽകിയ പതിനൊന്ന് ഏക്കർ‍ ഭൂമി പിവി അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. അവിടെ പിവി ആർ നോളജ് സിറ്റിയെന്ന പേരിൽ വൻ കെട്ടിട സമുച്ചയവും പണിതുയർത്തി. പാട്ടഭൂമി സ്വന്തം പേരിലാക്കി പോക്കുവരവ് നടത്തിയ അൻവർ ഈ സ്ഥലം ഈടുവെച്ച് 14 കോടി രൂപ ലോണെടുത്തെന്നുമാണ് ആരോപണം. ഇക്കാര്യത്തിൽ കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. എംഎൽഎയായിരുന്ന കാലഘട്ടത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിഴിവിട്ട ഇടപാടുകൾ തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബർ 24നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. ഇതിൻറെ അടിസ്ഥാവത്തിൽ വിജിലൻസ് ഡയറക്ടർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ൽ കഴിഞ്ഞ ദിവസം എത്തിയ ഫയൽ അടുത്ത ദിവസം അന്വേഷണത്തിനായി ഡിവൈഎസ്പിക്ക് കൈമാറി. അൻവറിനു പുറമെ പാട്ടഭൂമി കൈവശപ്പെടുത്താൻ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെക്കൂടി കേന്ദ്രീകരിച്ചാണ് വിജിലൻസ് അന്വേഷണം. 

ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
രക്തസമ്മര്‍ദം ഉയര്‍ന്ന തോതിൽ, ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി