നാല് തലമുറയായി ജീവിതം പുറമ്പോക്കിൽ; പത്തനംതിട്ട പുല്ലാടിയിലെ 11 കുടുംബങ്ങളുടെ ജീവിതം

Published : Jan 11, 2021, 11:08 AM IST
നാല് തലമുറയായി ജീവിതം പുറമ്പോക്കിൽ; പത്തനംതിട്ട പുല്ലാടിയിലെ 11 കുടുംബങ്ങളുടെ ജീവിതം

Synopsis

ഒരു വീടിനായി എത്രയോ തവണ പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒരു കക്കൂസ് അനുവദിക്കാനായി അപേക്ഷകൾ സമർപ്പിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവരുടെ പരാതി.

പത്തനംതിട്ട: നാല് തലമുറകളായി പുറമ്പോക്ക് ഭൂമിയിലാണ് പത്തനംതിട്ട പുല്ലാടിയിലെ 11 കുടുംബങ്ങളുടെ ജീവിതം. തെറ്റുപ്പാറ എന്ന സ്ഥലപ്പേർ തന്നെയാണ് ഇവരുടെയെല്ലാം മേൽവിലാസവും. പട്ടയം ഉടനെന്ന വാഗ്ദാനം ഓരോ തെര‍ഞ്ഞെടുപ്പ് കാലത്തും കേൾക്കുന്നുണ്ട്. എന്നാൽ അതെന്ന്
യാഥാർത്ഥ്യമാകുമെന്ന ചോദ്യത്തിന് മാത്രം ഇവർക്ക് ഉത്തരം കിട്ടിയിട്ടില്ല.

ഒരു വീടിനായി എത്രയോ തവണ പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒരു കക്കൂസ് അനുവദിക്കാനായി അപേക്ഷകൾ സമർപ്പിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവരുടെ പരാതി. പട്ടയമില്ലാത്താതിനാൽ വീട് പണി തുടങ്ങിയവർക്ക് അത് പൂർത്തിയാക്കാൻ ലോൺ ലഭിക്കാത്ത സാഹചര്യവുമുണ്ട്. 
 

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി