പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് 11 കാട്ടാനകളുടെ ജഡം, ദുരൂഹത; അന്വേഷിക്കാൻ 11 അം​ഗ സംഘത്തെ നിയോഗിച്ചു

Published : Sep 03, 2025, 10:48 AM IST
Elephant group

Synopsis

ദുരൂഹതയാരോപിച്ചതിനെ തുടർന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ (സിഡബ്ല്യുഡബ്ല്യു) പ്രമോദ് ജി കൃഷ്ണൻ 11 അംഗ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒമ്പത് കാട്ടാനകളുടെ ശവശരീരങ്ങളാണ് കണ്ടെത്തിയത്. വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആനക്കൂട്ടം ഒലിച്ചുപോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക അനുമാനം. എന്നാൽ പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാൽ വന്യജീവി പ്രവർത്തകർ സംശയമുന്നയിച്ചത്. കൊച്ചി ചെറായി ബീച്ചില്‍ വരെ ആനയുടെ ജഡം കണ്ടെത്തി. 

ദുരൂഹതയാരോപിച്ചതിനെ തുടർന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ (സിഡബ്ല്യുഡബ്ല്യു) പ്രമോദ് ജി കൃഷ്ണൻ 11 അംഗ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വനങ്ങളിൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നും വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. 

വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു കൂട്ടത്തിലെ ആനകൾ ചത്തതാണെന്നാണ് പ്രാഥമിക അനുമാനം. പീണ്ടീമേട് വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത്‌ കാൽ വഴുതി പാറകെട്ടിൽ വീണ് പരിക്കേറ്റാണ് ആനകൾ ചെരിയുന്നതെന്നും സംശയമുണ്ട്. എങ്കിലും, എല്ലാ വശങ്ങളും പരിശോധിച്ച് കണ്ടെത്താനാണ് സംഘത്തെ നിയോ​ഗിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ