
എറണാകുളം: എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ രണ്ട് സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു. ഇതോടെ ഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞുമായി കുടുംബം പെരുവഴിയിലായി. 2019ൽ വീട്ടുടമയായ സ്വാതി മണപ്പുറം ഫിനാൻസിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗർഭിണിയായതോടെ തിരിച്ചടവ് മുടങ്ങി. ഗഡുക്കളായി അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും തുക ഒന്നിച്ചടക്കണമെന്ന് ബാങ്ക് നിലപാടെടുക്കുകയായിരുന്നെന്ന് സ്വാതി പറഞ്ഞു. പലിശ ഉൾപ്പടെ അഞ്ച് ലക്ഷം രൂപ ഒറ്റ തവണയായി അടക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കുടുംബം പറഞ്ഞു.
കുന്നത്തുനാട് എംഎൽഎ സ്ഥലത്തെത്തി ബാങ്കുമായി സംസാരിച്ച് രാത്രി വൈകി വീട് തുറന്നുനല്‍കി. എങ്കിലും, കുടുംബത്തിൻ്റെ പ്രശ്നം പൂർണമായി പരിഹരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. വീടിനുള്ളിലേക്ക് വീണ്ടും കയറിയാൽ അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കും എന്നാണ് ബാങ്കിൻ്റെ ഭീഷണി. 5 ലക്ഷം രൂപ അടച്ചാൽ അവരുടെ പ്രശ്നം പരിഹരിക്കാം. അതിനായി നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam