
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂലമുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ 111. ഇന്ന് 14 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂര്‍ (26, 30, 31), കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ (23), കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂര്‍ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (25), മാലൂര്‍ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 10, 11, 12, 13), എടപ്പാള്‍ (7, 8, 9, 10, 11, 17, 18), മൂര്‍ക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധര്‍മ്മടം (13), എരുവേശി (12), കണിച്ചാര്‍ (12), കണ്ണപുരം (1), നടുവില്‍ (1), പന്ന്യന്നൂര്‍ (6) എന്നിവയേയാണ് ഒഴിവാക്കിയത്.
മാസ്ക് ധരിക്കാത്ത 4969 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീന്‍ ലംഘിച്ച 10 പേർക്കെതിരെ കേസെടുത്തു എന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
ആദ്യമായി 150 കടന്ന് പ്രതിദിന കണക്ക്
സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 81 പേരാണ്. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരും. സമ്പര്‍ക്കം മൂലം എട്ട് പേര്‍ക്ക് രോഗം ബാധിച്ചു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശ്ശൂർ 15. നെഗറ്റീവായവർ: കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം തൃശ്ശൂർ 4, പാലക്കാട് 1, മലപ്പുറം 7.
Read more: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ്; നൂറ് കടക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam